ബിഡിജെഎസിനെ ഒപ്പം കൂട്ടാതെ ബിജെപി കേരളത്തില്‍ ജയിക്കില്ലേ എന്ന ചോദ്യത്തിന് അക്കാര്യം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബോധ്യമായില്ലേ ; തുഷാര്‍ വെള്ളാപ്പള്ളിയുമായി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും

ലോക സഭാ സീറ്റ് വിഷയത്തില്‍ കേരളത്തിലെ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുഷാര്‍ വെള്ളാപ്പള്ളിയുമായുമായി ഇന്ന് ചര്‍ച്ച നടത്തും. ഡല്‍ഹിയില്‍ അമിത് ഷായുടെ വസതിയിലാണ് യോഗം.
ആറ്റിങ്ങല്‍, തൃശൂര്‍, ചാലക്കുടി, എറണാകുളം, പത്തനംതിട്ടയടക്കം എട്ട് ലോക്‌സഭാ സീറ്റുകള്‍ വേണമെന്നാണ് ബിഡിജെഎസ് ബിജെപിയോട് ആവശ്യപ്പെടുക. ലോക്‌സഭാ സീറ്റ് വിഭജന വിഷയത്തില്‍ തങ്ങളുടെ നിലപാട് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിഡിജെഎസിനെ ഒപ്പം കൂട്ടാതെ ബിജെപി കേരളത്തില്‍ ജയിക്കില്ലേ എന്ന ചോദ്യത്തിന് അക്കാര്യം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബോധ്യമായില്ലേ എന്നും തുഷാര്‍ വെള്ളാപ്പള്ളി ചോദിച്ചിരുന്നു. ശിവഗിരിയിലെ യദിപൂജാ ആഘോഷത്തിന് ക്ഷണിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം അമിത് ഷായെ കണ്ടപ്പോഴാണ് ഇന്ന് വിശദമായ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha
























