മന്ത്രി ജലീല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു? സി പി എം പിന്തുണയോടെ ജലീല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു എന്ന വാര്‍ത്തയാണ് സി പി എമ്മിനെ ബുദ്ധിമുട്ടിലാക്കിയത്

മന്ത്രി കെ. റ്റി ജലീലും ഐഎന്‍എല്ലുമായി കൈകോര്‍ക്കുന്നുവെന്ന സംശയത്തില്‍ മന്ത്രിയുടെ നീക്കങ്ങളെ സംശയിച്ച് സിപിഎം. നേരത്തെ മുതല്‍ ജലീലിനെ സി പി എമ്മിന് സംശയമാണ്. ഇപ്പോള്‍ സി പി എം പിന്തുണയോടെ ജലീല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു എന്ന വാര്‍ത്തയാണ് സി പി എമ്മിനെ ബുദ്ധിമുട്ടിലാക്കിയത്.
വാര്‍ത്ത അവാസ്ഥവമാണെന്ന് ജലീല്‍ പറഞ്ഞെങ്കിലും അത് കണ്ണുമടച്ച് വിശ്വസിക്കാന്‍ സി പി എം തയ്യാറല്ല. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് ജലീല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതെന്നാണ് ആരോപണം. അതിന് ഇന്ത്യന്‍ സെക്കുലര്‍ ലീഗ് എന്ന് പേരിട്ടതായും ഒരു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത് ജലീലിനുണ്ടാക്കിയ ബുദ്ധിമുട്ട് ചില്ലറയല്ല.പുതിയ പാര്‍ട്ടിക്ക് സി പി എമ്മിന്റെ പിന്തുണയുണ്ടെന്നാണ് ആക്ഷേപം. അങ്ങനെ സംഭവിച്ചാല്‍ ഒരു മതേതര മുന്നണി എന്ന സ്ഥാനം സി പി എമ്മിന് ഇല്ലാതാകുമെന്നാണ് സംശയം.
കെ.റ്റി. ജലീലിനെതിരെ സി പി എമ്മിനുള്ളില്‍ തന്നെ പടയൊരുക്കം നടക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പില്‍ നടക്കുന്ന കാര്യങ്ങളൊക്കെ സി പി എമ്മിന്റെ നിയന്ത്രണത്തിലാണ്. തദ്ദേശസ്വയംഭരണ വകുപ്പില്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും സി പി എം ബുദ്ധിജീവികള്‍ നേതൃത്വം നല്‍കുന്ന ആസൂത്രണ ബോര്‍ഡ് വഴിയാണ്. ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടം പോലും നടപ്പിലാക്കുന്നത് ആസൂത്രണ ബോര്‍ഡ് വഴിയാണ്. നേരത്തെ പാലോളി മുഹമ്മദുകുട്ടി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ സി പി എമ്മിന്റെ നിലപാട് മറ്റൊന്നായിരുന്നു. കാരണം പാലോളി അവരുടെ സ്വന്തം സഖാവായിരുന്നു.
ജലീല്‍ മന്ത്രിയായപ്പോള്‍ കോടിയേരി അദ്ദേഹത്തിന്റെ വിശ്വസ്തനായ രാഘവനെ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലൂടെ പോകാനായിരുന്നു ഇത്തരത്തില്‍ ചെയ്തത്. സി പി എം സംസ്ഥാന സമിതി ജലീലിന്റെ നീക്കങ്ങള്‍ പരിശോധിക്കുന്നുണ്ട്. സി പി എമ്മിനള്ളില്‍ തനിക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്ന പരാതി ജലീലിനുണ്ട് . അതിനെ പ്രതിരോധിക്കാന്‍ കൂടിയാണ് കൂടുതല്‍ എം എല്‍ എ മാരെ കണ്ടെത്താന്‍ ജലീല്‍ ശ്രമിക്കുന്നത്. സി പി എമ്മിന് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടാകാന്‍ തരമില്ല. കാരണം ലീഗിന് ബദലാകാന്‍ ഒരു ഇസ്ലാം പാര്‍ട്ടി രൂപീകരിക്കാന്‍ സി പി എമ്മിന് താത്പര്യമുണ്ട്. അത് മലപ്പുറം ജില്ലയില്‍ നിന്നു തന്നെയാകാനാണ് സി പി എമ്മിന്റെ താത്പര്യം. എന്നാല്‍ ഒരു സി പി എം, എം എല്‍ എ അതില്‍ അംഗമാകുന്നതിനോട് സി പി എമ്മിന് താത്പര്യമില്ല. അതാണ് ജലീലിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്.
തന്റെ പാര്‍ട്ടി രൂപീകരണ വാര്‍ത്ത ജലീല്‍ സി പി എം സംസ്ഥാന സെക്രട്ടറിയെ നേരിട്ട് കണ്ട് നിഷേധിച്ചെങ്കിലും അത് കോടിയേരി വിശ്വസിക്കുന്നില്ല. പ്രവൃത്തികള്‍ ശ്രദ്ധിച്ചു വേണമെന്ന് കോടിയേരി ഉപദേശിച്ചു എന്നാണ് വിവരം. തന്റെ ഭാഗത്ത് നിന്ന് അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് ജലീല്‍ ഏറ്റുപറഞ്ഞു. അത് കോടിയേരി വിശ്വസിച്ചോ എന്ന് കണ്ടറിയണം. കാര്യങ്ങള്‍ എന്തൊക്കെയായാലും പിണറായി മന്ത്രിസഭയിലെ നല്ല മന്ത്രിമാരില്‍ ഒരാളാണ് ജലീല്‍.
https://www.facebook.com/Malayalivartha
























