സൈനികന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറി, കുപ്പികണ്ട് കണ്ണുതള്ളിയ കള്ളന്‍ 'അടിച്ച് പാമ്പായി' ബോധം കെട്ട് ഉറങ്ങിപ്പോയി; തിരുവനന്തപുരത്ത് കള്ളന്‍ കുടുങ്ങിയത് ഇങ്ങനെ

ജോലി ചെയ്യുമ്പോള്‍ മദ്യപിച്ചാല്‍ അതിന്റെ ഭവിഷ്യത്ത് ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും. അതാണ് തിരുവനന്തപുരത്തും സംഭവിച്ചത്. ഇവിടെ തൊഴില്‍ 'മോഷണമെന്ന് മാത്രം' 'ജോലി സമയത്ത്' മദ്യപിച്ചത് കള്ളനും.
കഴക്കൂട്ടം പാങ്ങപ്പാറ മാങ്കുഴിയില്‍ റിട്ട.സൈനികന്റെ വീട്ടില്‍ കള്ളന്‍ കയറിയതു മുതലാണ് കഥ തുടങ്ങുന്നത്. വീട്ടില്‍ക്കയറി തിരച്ചില്‍ തുടങ്ങിയ കള്ളന്‍ അലമാരയ്ക്കുള്ളില്‍ ആദ്യം കണ്ടത് മദ്യം. അതോടെ ഇത്തിരി അകത്താക്കിയാലോ എന്നൊരു തോന്നല്‍. പിന്നെ ഒട്ടും വൈകിയില്ല. നിന്ന നില്‍പ്പില്‍ രണ്ടെണ്ണം വിട്ടു. അതോടെ കുപ്പി തിരികെ വയ്ക്കാന്‍ തോന്നിയില്ല. അങ്ങനെ കവര്‍ച്ചാ ശ്രമം മാറ്റിവച്ച് ഒറ്റയിരുപ്പില്‍ ഫുള്‍ ബോട്ടില്‍ മദ്യം വയറ്റിനുള്ളിലാക്കി. ഒടുവില്‍ ലഹരി തലയ്ക്ക് പിടിച്ച് ബോധം കെട്ടുറങ്ങി. നേരം പുലര്‍ന്നപ്പോള്‍ കള്ളന്‍ കണ്ടത് തനിക്ക് ചുറ്റും ആളും ബഹളവും. പകച്ചുപോയ കക്ഷി ഹാങ്ങോവര്‍ മാറാതെ പൊലീസുകാരോട് തൊഴുതു പറഞ്ഞു: ''ഇനി മദ്യപിക്കില്ല സാറേ''.
വീട്ടുകാര്‍ കൊച്ചിയിലെ ബന്ധുവീട്ടില്‍ പോയതറിഞ്ഞാണ് കള്ളന്‍ ഇവിടെ കയറിയത്. ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായ ഇയാളെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha

























