പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിവരുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിവരുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പേരിനൊപ്പം തന്നെ പരീക്ഷയുടെ മാനദണ്ഡങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരികയാണ്.
മുന്‍വര്‍ഷങ്ങളില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കായിരുന്നു സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നത്. എന്നാല്‍ ചോദ്യപേപ്പറിന്റെ കാഠിന്യം കൂടുന്ന വര്‍ഷങ്ങളില്‍ വിജയികളുടെ എണ്ണം കുത്തനെ കുറയുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍ പുതിയ കട്ട് ഓഫ് രീതി കൊണ്ടു വന്നു.
ഓരോ വര്‍ഷവും ചോദ്യപേപ്പറിന്റെ നിലവാരം വിലയിരുത്തി പരീക്ഷാ ബോര്‍ഡ് തീരുമാനിക്കുന്ന കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും ഇനി വിജയികളെ നിശ്ചയിക്കുക. ഇത് പരീക്ഷാഫലത്തില്‍ സ്ഥിരത ഉറപ്പാക്കാനും അര്‍ഹരായ കൂടുതല്‍ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാനും സഹായിക്കും.ജനുവരി ആദ്യവാരം രജിസ്ട്രേഷന്‍ ആരംഭിക്കുകയും ഫെബ്രുവരിയില്‍ പരീക്ഷ നടത്തുകയും ചെയ്യും.
എല്‍.പി, യു.പി വിഭാഗങ്ങളിലായി നമ്മുടെ കുരുന്നുകളുടെ പഠനനിലവാരം ഉയര്‍ത്താനും അവരെ പ്രോത്സാഹിപ്പിക്കാനും ഈ മാറ്റങ്ങള്‍ സഹായിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സി എം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മികച്ച വിജയം ആശംസിക്കുകയും ചെയ്യുന്നു.
"
https://www.facebook.com/Malayalivartha

























