നടി മഞ്ജു വാര്യര്‍ സാക്ഷരതാ മിഷന്‍ ഗുഡ്‌വില്‍ അംബാസഡര്‍

പല കാരണങ്ങള്‍ കൊണ്ട് വിദ്യാഭ്യാസം നേടാനാകാതെ പോയവര്‍ക്ക് അക്ഷരത്തിന്റെ വെളിച്ചം നല്‍കുന്ന സാക്ഷരതാമിഷന്റെ ഗുഡ്‌വില്‍ അംബാസഡറായി നടി മഞ്ജു വാര്യര്‍ എത്തുന്നു. സന്നദ്ധ പ്രവര്‍ത്തനം എന്ന നിലയിലും പ്രതിഫലം പറ്റാതെയുമായിരിക്കും മഞ്ജുവിന്റെ നിയമനം.
ഏത് പ്രായമായാലും അക്ഷരവഴിയിലേക്ക് ഒരാളെ കൈപിടിച്ചു നടത്തുന്നത് പുണ്യപ്രവൃത്തിയാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. അക്ഷരജ്ഞാനം പൗരന്റെ അവകാശമാണെന്നു തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് സാക്ഷരതാ മിഷന്‍ നടത്തുന്നതെന്നും മഞ്ജു പ്രസ്താവനയില്‍ പറഞ്ഞു. സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മഞ്ജു പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha

























