നീരൊഴുക്ക് ശക്തം;മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറക്കുന്നു; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ശക്തമായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് അടുത്തതോടെയാണ് ഷട്ടറുകള്‍ തുറക്കാന്‍ ആലോചിക്കുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 11,500 ഘനയടിയാണ്.
ഇതോടെ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ തീരത്തുനിന്നും 1,250 കുടുംബങ്ങളെ ഒഴിപ്പിക്കും. 4,000 പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റും. അണക്കെട്ടു തുറന്നാല്‍ വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. അണക്കെട്ട് തുറക്കാന്‍ കേരളം തയറാടുക്കുകയാണെങ്കിലും അന്തിമ തീരുമാനം തമിഴ്നാട് സര്‍ക്കാരാണ് എടുക്കേണ്ടത്.
https://www.facebook.com/Malayalivartha

























