പോരാളിയെ തകര്‍ക്കാനാവില്ല: മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍മോചിതയായി

മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍മോചിതയായി. കേരളത്തിലും തമിഴ്‌നാട്ടിലുമായി 17 കേസുകളാണ് ഷൈനയുടെ പേരിലുണ്ടായിരുന്നത്. 17 കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് ഷൈന ജയില്‍മോചിതയായത്. മാവോയിസ്റ്റ് അനുഭാവികള്‍ മുദ്രാവാക്യം വിളിച്ച് ഷൈനയെ സ്വീകരിച്ചു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നിന്നതിനാല്‍ തനിക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയായിരുന്നുവെന്ന് ഷൈന ആരോപിച്ചു.
ഷൈനയുടെ ഭര്‍ത്താവും മാവോയിസ്റ്റ് നേതാവുമായ രൂപേഷ് കോതമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് ഷൈന ജയില്‍മോചിതയായത്. തമിഴ്‌നാട്ടിലെ മുഴുവന്‍ കേസുകളിലും ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഷൈനയെ മാറ്റിയിരുന്നു.
2015 മെയ് മാസത്തിലാണ് രൂപേഷും ഷൈനയും ഉള്‍പ്പെടെയുള്ള സി.പി.ഐ മാവോയിസ്റ്റ് നേതാക്കള്‍ കോയമ്പത്തൂരില്‍ വച്ച് ആന്ധ്ര പോലീസിന്റെ പിടിയിലാകുന്നത്. അനൂപ്, കണ്ണന്‍, ഈശ്വരന്‍ എന്നിവരാണ് രൂപേഷിനും ഷൈനയ്ക്കും ഒപ്പം അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കള്‍. കോയമ്പത്തൂരിലെ കരുമംപെട്ടിയില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് ഷൈനയുടെ പേരില്‍ രണ്ട് കേസുകളാണ് ഉണ്ടായിരുന്നത്. ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലില്‍ കഴിയുന്നതിനിടെയാണ് മറ്റ് കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ടത്. തൃശൂര്‍ വലപ്പാട് സ്വദേശിനിയായ ഷൈന കേരള ഹൈക്കോടതിയില്‍ യു.ഡി ക്ലര്‍ക്കായിരുന്നു.
https://www.facebook.com/Malayalivartha

























