നമ്മുടെ സഹായം അത്യാവശ്യമാണ് ; പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്ത്. കേരളത്തിലെ പ്രളയ ദുരിതത്തില്‍ ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായം അത്യാവശ്യമാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ചെറിയ സംഭാവന പോലും വലിയ കാര്യമാണെന്നും സച്ചിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് സച്ചിന്റെ പ്രതികരണം.
പ്രാര്‍ഥനകള്‍ നല്ലതാണ്. പക്ഷേ ബുദ്ധിമുട്ടേറിയ ഈ സാഹചര്യത്തില്‍ നമ്മളെല്ലാവരും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും സച്ചില്‍ കൂട്ടിച്ചേര്‍ത്തു. പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്ക് സഹായ ഹസ്‌തവുമായി നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, തമിഴിലെ സൂപ്പര്‍ താരങ്ങളായ കമലഹാസന്‍ സൂര്യ സഹോദരന്‍ കാര്‍ത്തി എന്നിവര്‍ രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയിലേതുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിന് സഹായ വാഗ്ദാനങ്ങള്‍ ലഭിക്കുന്നുണ്ട്. അതേസമയം, പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു.
https://www.facebook.com/Malayalivartha

























