പപ്പട അമ്മൂമ്മ പറയുന്നു 'സഹായിച്ച്' ഉപദ്രവിക്കരുതേ…; ഇപ്പോള്‍ കച്ചവടം കുറഞ്ഞ് ചന്തയില്‍ പോകാന്‍ പറ്റാത്ത അവസ്ഥ

ഫെയ്മസാക്കി ഉപദ്രവം മാത്രം മിച്ചം. ചാല മാര്‍ക്കറ്റില്‍ പൊരിവെയിലത്ത് പപ്പട വില്‍പ്പന നടത്തിയപ്പോള്‍ ആളുകള്‍ അവഗണിച്ച പപ്പട വില്‍പനക്കാരി അമ്മൂമ്മയുടെ ദയനീയതയെ ഏറെ ആവേശത്തോടെയാണ് സമൂഹം ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയയില്‍ '25 പപ്പടം ഇരുപത് രൂപ' എന്ന് ഉച്ചത്തില്‍ വിളിച്ചിട്ടും ആരും നോക്കാതെ പോകുന്ന വസുമതിയമ്മയുടെ വീഡിയോ വൈറലായതോടെ അമ്മൂമ്മ ചെറിയൊരു താരമാവുകയും ചെയ്തു. കഷ്ടമെന്നു പറയട്ടെ ഈ 'താര'പരിവേഷം മാത്രമാണ് അമ്മൂമ്മയ്ക്ക് ഇപ്പോള്‍ ഉള്ളത്. ജീവിതം പഴയതിലും ദയനീയമായെന്നാണ് വസുമതിയമ്മ പറയുന്നത്.
വീഡിയോ കണ്ട് പലരും സഹായിക്കാമെന്ന് പറഞ്ഞ് മുന്നോട്ടു വന്നെങ്കിലും അവരെ ആരെയും പിന്നീട് കണ്ടിട്ടില്ലെന്ന് അമ്മൂമ്മ പറയുന്നു. മറ്റ് ചിലര്‍ക്ക് അമ്മൂമ്മയ്ക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും അത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കാനുമായിരുന്നു ഉത്സാഹം
'ഇപ്പോള്‍ പപ്പടം വില്‍ക്കാന്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. വാര്‍ത്തയൊക്കെ വന്നു രക്ഷപ്പെട്ടില്ലേ, ഇനി എന്തിനാണ് പപ്പടം വില്‍ക്കുന്നത്? വീട്ടില്‍ സ്വസ്ഥമായി ഇരുന്നുകൂടെ എന്നാണ് സ്ഥിരമായി പപ്പടം വാങ്ങുന്നവര്‍ പോലും ചോദിക്കുന്നത്. കച്ചവടം വളരെ മോശമായി' വസുമതിയമ്മ നിറകണ്ണുകളോടെ പറയുന്നു.
https://www.facebook.com/Malayalivartha

























