കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളിലൂടെ ശ്രദ്ധേയനായ പ്രമുഖ കവിയും എഴുത്തുകാരനും അധ്യാപകനുമായ ചെമ്മനം ചാക്കോ അന്തരിച്ചു, വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം

പ്രമുഖ കവിയും എഴുത്തുകാരനും അധ്യാപകനുമായ ചെമ്മനം ചാക്കോ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ചൊവ്വാഴ്ച രാത്രി 11.25ന് കാക്കനാട് പടമുഗള്‍ പാലച്ചോട് റോഡിലെ ചെമ്മനം വീട്ടിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം നാലിന് മുളക്കുളം മണ്ണൂക്കുന്നേല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍.
കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 1926 മാര്‍ച്ച് ഏഴിന് കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലെ മുളക്കുളത്താണു ജനിച്ചത്.
കവിത, ബാലസാഹിത്യം, ലേഖനം തുടങ്ങിയ വിവിധ സാഹിത്യ സരണികളിലായി അന്‍പതിലേറെ കൃതികള്‍ രചിച്ചിട്ടുള്ള ചെമ്മനത്തിനു കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























