മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്നു... സര്‍വീസ് നിര്‍ത്തിവച്ച നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്നതിനാല്‍ സര്‍വീസ് നിര്‍ത്തിവച്ച നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കുവൈറ്റ് കൊച്ചി വിമാനം ചെന്നൈയിലേക്കും സൗദികൊച്ചി വിമാനം തിരുവനന്തപുരത്തേക്കും വഴിതിരിച്ചു വിട്ടു.
ദോഹയില്‍ നിന്നുള്ള ജെറ്റ് എയര്‍വേസ് വിമാനവും ദുബായില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനവും ബംഗളൂരുവിലേക്ക് ഗതിമാറ്റിവിട്ടു. അബുദാബിയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം കോയമ്പത്തൂരിലേക്ക് വഴിതിരിച്ചുവിട്ടു. നെടുമ്പാശേരിയില്‍ വിമാന സര്‍വീസുകള്‍ ഉച്ചയ്ക്ക് രണ്ടു വരെ പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടു കൂടി തുറന്ന സാഹചര്യത്തില്‍ പെരിയാറ്റില്‍ വെള്ളം ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ടെന്നുള്ളതും വിമാനത്താവളത്തിലും പരിസരപ്രദേശങ്ങളും വെള്ളം കയറിത്തുടങ്ങിയതും പരിഗണിച്ചാണ് തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്തിയ അധികൃതര്‍ സര്‍വീസുകള്‍ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ച സാഹചര്യത്തില്‍ നെടുമ്പാശേരിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കുന്നതിന് വേണ്ടിയാണ് കണ്‍ട്രോള്‍ റൂം തുറന്നത്. നമ്പര്‍ 0484 3053500, 0484 2610094.
https://www.facebook.com/Malayalivartha

























