സംസ്ഥാനത്ത് നാശം വിതച്ച് വീണ്ടും കനത്ത മഴ, മണ്ണിടിച്ചിലില്‍ മൂന്നുമരണം, മലപ്പുറത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, ആറ് വയസ്സുകാരന്‍ കുടുങ്ങി കിടക്കുന്നു

സംസ്ഥാനത്ത് നാശം വിതച്ചുകൊണ്ട് വീണ്ടും മഴ ശക്തമാകുന്നു. മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നതോടെ മൂന്നാര്‍ നഗരം ഒറ്റപ്പെട്ടു. മൂന്നാറില്‍ ഹോട്ടലിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ജീവനക്കാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി മദനന്‍ ആണ് മരിച്ചത്. വടക്കന്‍ കേരളത്തിലും മഴ ശക്തമാണ്. കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത് ഉരുള്‍പൊട്ടി. മലപ്പുറത്ത് കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. കൈതക്കുണ്ട് സ്വദേശി സുനീറയാണ് മരിച്ചത്. സുനീറയുടെ ഭര്‍ത്താവ് അസീസ് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു. ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കൂടാതെ ആറ് വയസ്സുകാരനും കുടുങ്ങി കിടക്കുന്നു.
കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ പലയിടത്തും വെള്ളം പൊങ്ങിയിട്ടുണ്ട്. വയനാട്ടില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. ബാണാസുരസാഗര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങിയത്.
https://www.facebook.com/Malayalivartha

























