അത്തം പിറന്നു... കേരളീയര്‍ കാത്തിരുന്ന തിരുവോണത്തിന് ഇനി പതിനൊന്നു നാളുകള്‍

ഇന്ന് അത്തം. കേരളീയര്‍ കാത്തിരുന്ന തിരുവോണത്തിന് ഇനി പതിനൊന്നു നാളുകള്‍. കര്‍ക്കടകപ്പെയ്‌ത്തൊഴിഞ്ഞ് ചിങ്ങവെയില്‍ പരക്കുന്ന അത്തം ഇക്കുറിയില്ല. കര്‍ക്കടക മാസത്തിലാണ് ഇക്കുറി അത്തം. അപൂര്‍വമായാണ് ഇങ്ങനെ വരാറ്. ബുധനാഴ്ച കര്‍ക്കടകത്തിന്റെ കരിമ്പടം പുതച്ച, പെരുമഴ നിറഞ്ഞ അത്തം. തിരുവോണത്തിന് ഇനി പതിനൊന്നു നാളുകള്‍. 'അത്തം പത്തോണം' എന്ന പഴമൊഴി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പഴങ്കഥയാക്കി പതിനൊന്നാം നാളായ ആഗസ്റ്റ് 25നാണ് തിരുവോണം. നക്ഷത്രപ്രകാരം 23നും 24നും ഉത്രാടമുണ്ട്.
നാടെങ്ങും വെള്ളപ്പൊക്കക്കെടുതിയില്‍ അലയുമ്പോള്‍ ഓണപ്പൂവിളികള്‍ക്ക് അല്‍പം പൊലിമ മങ്ങാനിടയുണ്ട്. വീടും വസ്തുവകകളും നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും താമസിക്കുന്നവര്‍ക്ക് ഇത്തവണ കണ്ണീരോണമാണ്.
അയല്‍സംസ്ഥാനങ്ങളില്‍നിന്ന് പൂക്കളുടെ വരവും ഇത്തവണ കുറഞ്ഞിട്ടുണ്ട്. ഓണം വിപണന മേളകള്‍ നേരത്തേതന്നെ പലയിടത്തും ആരംഭിച്ചിട്ടുണ്ട്. പൂക്കളുടെയും സദ്യയുടെയും ഓണക്കാലം ഐതീഹ്യങ്ങളാല്‍ സമൃദ്ധമാണ്. പണ്ട് കേരളം ഭരിച്ചിരുന്ന അസുരരാജാവ് മഹാബലി പ്രജകളെ കാണാന്‍ വരുന്നതാണ് ഓണമെന്നാണ് പ്രചാരത്തിലുള്ള ഐതീഹ്യം.
https://www.facebook.com/Malayalivartha

























