തിരുവനന്തപുരത്ത് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തിയതോടെ സംസ്ഥാനത്തെ സ്വാതന്ത്ര ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി, വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യം ആഘോഷിക്കുന്നതെന്നും നാട് ഒരുമിച്ചതിനാല്‍ ദുരന്തത്തിന്റെ ആഘാതം കുറച്ചുവെന്നും മുഖ്യമന്ത്രി

തിരുവനന്തപുരത്ത് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തിയതോടെ സംസ്ഥാനത്തെ സ്വാതന്ത്ര ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യം ആഘോഷിക്കുന്നതെന്നും നാട് ഒരുമിച്ചതിനാല്‍ ദുരന്തത്തിന്റെ ആഘാതം കുറച്ചുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഏത് ദുരന്തത്തേയും കൂട്ടായ്മയിലൂടെ നേരിടാന്‍ സാധിക്കുമെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തെ നേരിടാനായി സംഭാവനങ്ങള്‍ നല്‍കിയവര്‍ക്ക് നന്ദി. പ്രളയക്കെടുതിയെ നേരിടാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ലോകത്തെങ്ങുമുളള മലയാളികള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ നമ്മുടെ നേതാക്കള്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞുവോ എന്ന പരിശോധന സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഓരോരുത്തരും നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയുമാണ് നമ്മുടെ രാഷ്ട്രത്തിന്റെ ശക്തിസ്രോതസ്സ്. മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കൂ എന്ന ചിന്ത ജനങ്ങളിലാകെ ഉണര്‍ത്താന്‍ സ്വാതന്ത്ര്യദിനാഘോഷം സഹായിക്കട്ടെ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമതികള്‍ കാര്യമായ തോതില്‍ സഹായമെത്തിക്കുന്ന ഘട്ടമാണിത്. ഏതു തുകയും ചെറുതല്ല, വലുതുമല്ല. ഈ ബോധത്തോടെ എല്ലാവരും ആത്മാര്‍ത്ഥമായി ഈ രംഗത്ത് സഹായിക്കുകയും സഹകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha

























