റെയില്‍വേ സമയപ്പട്ടിക പുതുക്കി... തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന നാല് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം...

പുതുക്കിയ റെയില്‍വേ സമയപ്പട്ടികയുടെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന നാല് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. കുര്‍ള, മാവേലി, മംഗലാപുരം, അമൃത എക്‌സ്പ്രസ് ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം. ബുധനാഴ്ച മുതല്‍ സമയമാറ്റം നിലവില്‍ വരും. ട്രെയിന്‍, തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന പുതുക്കിയ സമയം, ബ്രാക്കറ്റില്‍ പഴയ സമയം എന്ന ക്രമത്തില്‍
ലോകമാന്യതിലക് കുര്‍ള എക്‌സ്പ്രസ് (16346) രാവിലെ 9.30 (9.40). മംഗളൂരു മാവേലി എക്‌സ്പ്രസ് (16604) വൈകുന്നേരം 6.45 (രാത്രി 7.25). മംഗളൂരു എക്‌സ്പ്രസ് (16347) രാത്രി 8.30 (രാത്രി 8.40). മധുര അമൃത എക്‌സ്പ്രസ് (16343) രാത്രി 10 (രാത്രി 10.30)
https://www.facebook.com/Malayalivartha

























