കനത്ത മഴയെ തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു, പമ്പയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

കനത്ത മഴയെ തുടര്‍ന്ന് പമ്പ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പന്പയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. റാന്നി ടൗണ്‍, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്.ശബരിഗിരി പദ്ധതിയുടെ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ ആറടി ഉയരത്തില്‍ ഉയര്‍ത്തിയതും പ്രളയത്തിനു കാരണമായി.
ശബരിമല ഉള്‍പ്പെടെ റാന്നിയുടെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ഇതു നീരൊഴുക്കു കൂടാന്‍ കാരണമായി. റാന്നിയിലേക്കുള്ള എല്ലാ റോഡുകളും വെള്ളത്തിനടിയിലാണ്. വാഹനഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























