15 വയസുകാരിയായ മകളെ വിഷം കൊടുത്തു കൊന്നു

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് ക്രൂരമായ സംഭവമുണ്ടായത്. 15 വയസുകാരിയായ മകളെ വിഷം കൊടുത്തു കൊന്ന പിതാവ് അറസ്റ്റിലായി. മകള്‍ നല്‍കിയ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദുരഭിമാനക്കൊലയാണെന്നു സംശയിക്കുന്നതായി മുസാഫര്‍ നഗറിലെ ഭോപ പോലീസ് അറിയിച്ചു.
ഗാസിയാബാദ് സ്വദേശി സുനദര്‍ സിങ് ആണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞദിവസം ഇവരുടെ വീടിനു സമീപത്തെ ശ്മശാനത്തില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവാണു തനിക്കു വിഷം നല്‍കിയതെന്നു മരിക്കും മുമ്പ് കുട്ടി മൊഴി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് സുന്ദര്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ ആറു മാസം മുമ്പ് മരിച്ചു. തുടര്‍ന്ന് മകളുടെ സ്വഭാവശുദ്ധിയില്‍ പിതാവിനു സംശയം തോന്നിയതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു ഭോപ പോലീസ് എസ്.എച്ച്.ഒ. വി.പി. സിങ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























