വെള്ളപ്പൊക്ക ദുരിതം രൂക്ഷമായ ചെങ്ങന്നൂര്‍ പാണ്ടനാട്ട് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു, പാണ്ടനാട്ടെ നാലു വാര്‍ഡുകള്‍ ഇപ്പോഴും ഒറ്റപ്പെട്ട നിലയില്‍
വെള്ളപ്പൊക്ക ദുരിതം രൂക്ഷമായ ചെങ്ങന്നൂര്‍ പാണ്ടനാട്ട് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. പാണ്ടനാട്ടെ നാലു വാര്‍ഡുകള്‍ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. എയര്‍ഫോഴ്സിന്റെ ഗരുഡ് കമാന്‍ഡോസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
15 പേരടങ്ങുന്ന സൈനികരാണ് സംഘത്തിലുള്ളത്. അതേസമയം, പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനം ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha