വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്

വെട്ടുകത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടിയ ശേഷം, വേദനകൊണ്ട് പുളയുന്നത് മരണം വരെ അൽമയുടെ ഭർത്താവ് നോക്കി നിന്നു, മരണം ഉറപ്പാക്കിയതിനു ശേഷം സ്വന്തം സഹോദരനോട് കാര്യം പറഞ്ഞു, ഞാൻ അവളെ കൊന്നു. കേരള മനസ്സാക്ഷിയെ ഞെട്ടിച്ചാണ് ആ വിവരം പുറത്ത് വന്നത്. ഒരുപാട് ദുരൂഹതകൾ ഉള്ള ഒരു കേസ്.
സംഭവത്തിനു പിന്നിൽ സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗവും കാരണമായെന്ന് പൊലീസ്. വിഷ്ണുനാഥിന്റെ കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യമുള്ളത്. വിവാഹത്തിനുശേഷം അൽമ സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. അൽമ എപ്പോഴും ഫോണിൽ സമയം ചെലവഴിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. ഇതിന്റെ പേരിൽ വിഷ്ണുവിന് ഭാര്യയെ സംശയമുണ്ടായിരുന്നു. ഫോൺ സൈബർ പരിശോധനയ്ക്കായി അയച്ചതായും പൊലീസ് പറഞ്ഞു.
അപ്പോഴും വെട്ടു കത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടിയ ശേഷം, മരണം വരെ ഭർത്താവ് നോക്കി നിന്ന, മരണം ഉറപ്പാക്കിയതിനു ശേഷം സ്വന്തം സഹോദരനോട് കാര്യം പറഞ്ഞ, ഞാൻ അവളെ കൊന്നു എന്ന് പറയാൻ മാത്രം, ഇത്രയും പക ഭർത്താവായ വിഷ്ണുനാഥന് വരാൻ എന്താണ് കാരണം എന്ന ചോദ്യം വളരെ പ്രസ്ക്തമാണ്.
ഇത്ര വലിയ ക്രൂര കൊലപാതകം നടന്നിട്ടും അൽമയുടെ വീട്ടുകാർ പ്രതികരിക്കാത്തതിലും വലിയ സംശയങ്ങൾ ഉണ്ട്. കൊലപാതകിയായ വിഷ്ണു അവനൊരു പാവമാണ് എന്നാണ് നിലവിൽ പുറത്ത് വന്ന പ്രതികരണങ്ങളിൽ അയൽവാസികളും നാട്ടുകാരുമെല്ലാം പറഞ്ഞിരിക്കുന്നത്. എന്നിട്ട് പോലും അതിക്രൂരമായി കൊല്ലപ്പെട്ട അൽമയ്ക്ക് വേണ്ടി ഒരാൾ പോലും സംസാരിക്കാൻ രംഗത്ത് എത്തിയിട്ടില്ല എന്നുള്ളതാണ്. ആരോരുമില്ലാത്തവളല്ല അൽമ. പ്രശസ്ത സീരിയൽ താരമായ മല്ലികയുടെ മകളായിരുന്നു അൽമ . എന്നിട്ട് പോലും അൽമയ്ക്ക് വേണ്ടി ആരും എത്താത്തിന് കാരണം എന്നത് വലിയ സംശയമാണ്.
ഈ കഴിഞ്ഞ ശനിയായ്ചയാണ് ആക്രൂര കൊലപാതകം അരങ്ങേറുന്നത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും ഫോൺ ഉപയോഗത്തെ ചൊല്ലി ഇരുവരും തർക്കമുണ്ടായി. അതിനിടെ രാവിലെ ഒൻപതരോടെ ബെഡ് റൂമിൽ വച്ച് വിഷ്ണു അൽമയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിഎസ്സി കോച്ചിങ് സെന്ററുകളിലെ ഇംഗ്ലിഷ് അധ്യാപകനായിരുന്നു വിഷ്ണുനാഥ്. വെള്ളറടയ്ക്കടുത്ത് അഞ്ചുമരങ്കാല സ്വദേശിനിയാണ് അൽമ. ഒൻപത് വർഷം മുൻപ് പ്രണയവിവാഹിതരായ ഇവർക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. ഇതിന്റെ പേരിലും അസ്വാരസ്യമുണ്ടായിരുന്നു.
ഭാര്യയെ കുത്തിയശേഷം വിഷ്ണുനാഥ് അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. സഹോദരൻ അറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ അൽമ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. പാറശാല പൊലീസ് അറസ്റ്റ് ചെയ്ത് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ വിഷ്ണുനാഥിനെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























