രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് കേന്ദ്രം. പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് ഉള്‍പ്പെടെയാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. കേന്ദ്ര സര്ക്കാര്‍ ഇത്തരത്തില്‍ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. ഉത്തരവ് വ്യാജമായി ഉണ്ടാക്കിയത്. പെട്രോളിനും ഡീസലിനും 10 രൂപയും 12.5 രൂപയും വര്‍ധിച്ചു എന്നാണ് പ്രചരിക്കുന്നത്. ഇത് വ്യാജമെന്ന് കേന്ദ്രം അറിയിച്ചു. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ പറഞ്ഞു.
എല്‍പിജി, പെട്രോളിയം, ഡീസല്‍ എന്നിവ ആവശ്യത്തിന് ലഭ്യമാണ്, വില വര്‍ദ്ധിച്ചിട്ടില്ല, അതിനാല്‍ ദയവായി പരിഭ്രാന്തരാകരുത്.ഗാര്‍ഹിക എല്‍പിജി, പിഎന്‍ജി ഉപഭോക്താക്കള്‍ക്കും ഗതാഗതത്തില്‍ ഉപയോഗിക്കുന്ന സിഎന്‍ജിക്കും 100 ശതമാനം വിതരണം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് പെട്രോള്‍ഡീസല്‍ വിലകള്‍ നിരവധി മാസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ്. മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ വില കൂടുതലാണെങ്കിലും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ വിലകള്‍ സ്ഥിരമായി നിലനിര്‍ത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























