കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...

കൊട്ടാരക്കരയിൽ കുടുംബ വഴക്കിനിടെ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊട്ടാരക്കര ഇടിസി സ്വദേശിനി രാധാമണിക്ക് (65) നേരെയാണ് മകൻ മഹേഷിന്റെ (37) ആക്രമണമുണ്ടായത്. അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന രാധാമണിയെ മഹേഷ് പിന്നിലൂടെ എത്തി കഴുത്തിന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാധാമണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ മഹേഷിനെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നിൽ കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha


























