Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച

29 APRIL 2026 06:48 PM IST
മലയാളി വാര്‍ത്ത

തൊട്ടാൽ പൊള്ളുന്ന ചൂടിൽ എത്ര വെള്ളത്തിൽ കിടന്നാലും മതിവരാത്ത അവസ്ഥയിലാണ് ഇപ്പോൾ കേരളം. എസി ഒരു ആർഭാടമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്ന സാധരണക്കാരന്റെ വീട്ടിൽ പോലും രണ്ടും മൂന്നും എസികളിലേക്ക് എത്തുന്ന അവസ്ഥ. ഇന്നേ വരെ കണ്ടിട്ടില്ലാത്ത അവസ്ഥയിലേക്ക് കേരളത്തിന‍്റെ താപ നില പോകുമ്പോൾ അതിനെ അതിജീവിക്കാൻ മനുഷ്യൻ ഓരോരോ മാർ​ഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നു.

എന്നാൽ മൃ​ഗങ്ങളുടെ കാര്യം എന്തായാരിക്കും.? ആലോചിച്ചിട്ടുണ്ടോ.. അങ്ങനൊരു ആലോചന മലയാളി വാർത്തയെ കൊണ്ട് എത്തിച്ച് നമ്മുടെ തിരുവനന്തപുരം സൂവിലേക്കാണ്. അവിടെ ടീം സെറ്റ്. ചൂടിനെ പ്രതിരോധിക്കാൻ മൂന്നും നാലും തവണ കുളി, വെള്ളം നിറച്ച കുളങ്ങൾ അങ്ങനെയെല്ലാം സെറ്റാണ്.. 


അതേ സമയം സംസ്ഥാനത്ത് ഉയർന്ന താപനിലയും ഉയർന്ന അന്തരീക്ഷ ഈർപ്പവും മൂലമുള്ള അത്യുഷ്ണം അനുഭവപ്പെടുകയും ഉഷ്‌ണതരംഗ സമാന സാഹചര്യം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ അതീവ ജാഗ്രത പുലർത്തണമെന്ന് ​ദുരന്ത നിവാരണ അതോറിറ്റി. ചൂടിലെ വർധനവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനും മരണത്തിന് വരെ കാരണമായേക്കാവുന്നതുമാണ്. അതിനാൽ സുരക്ഷാ നിർദേശങ്ങൾ ഗൗരവമായി കാണണമെന്നും ​ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

പരമാവധി പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങുന്നതും കൂടുതൽ സമയം ശരീരരത്തിൽ വെയിലേൽക്കുന്നതും ഒഴിവാക്കുക. ലോക്ക്ഡൗണിന് സമാനമായ ജാഗ്രത ഈ ഘട്ടത്തിൽ ആവശ്യമാണ്. ആയതിനാൽ പകൽ സമയത്ത് ജനങ്ങൾ സ്വയം ലോക്ക്ഡൗൺ ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. പ്രത്യേകിച്ച് ഹൃദ്രോഗം, പ്രമേഹം, ചർമരോഗങ്ങൾ, കാൻസർ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, ആൽബനിസം പോലെയുള്ള അവസ്ഥയുള്ളവർ എല്ലാം പുറത്തിറങ്ങുന്നത് നിർബന്ധമായും ഒഴിവാക്കണം. ഉഷ്ണം ഇവരുടെ ആരോഗ്യാവസ്ഥ കൂടുതൽ വഷളാക്കും. വീടിനകത്തും ഇവർക്ക് പ്രത്യേക ശ്രദ്ധ ഉറപ്പാക്കുക.

വീടിനും തൊഴിലിടത്തിനും അകത്തും പുറത്തും ധാരാളമായി ശുദ്ധജലം കുടിക്കുകയും വായുസഞ്ചാരം (Air ventilation) ഉറപ്പാക്കാനും ശരീരം തണുപ്പിക്കാനും ശ്രമിക്കണം. പുറം പണികളിൽ ഏർപ്പെടുന്നത് പകൽ സമയത്ത് പൂർണ്ണമായി ഒഴിവാക്കണം. വീട്ട് ജോലിയിൽ ഉൾപ്പെടെ ഏർപ്പെടുന്നവർ കൃത്യമായ ഇടവേളകളിൽ അൽപസമയം വിശ്രമിക്കാനും ശ്രദ്ധിക്കണം.

ഒഴിവാക്കാൻ സാധിക്കാത്ത ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ നിർബന്ധമായും കുട ഉപയോഗിക്കണം. പാദരക്ഷകൾ ധരിക്കണം. സൺഗ്ലാസുപയോഗിക്കാൻ സാധിക്കുന്നവർ അതുപയോഗിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.

തളർച്ച അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടണം. മറ്റാരെയെങ്കിലും അത്തരം സാഹചര്യത്തിൽ കാണുകയാണെങ്കിൽ അവരെ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും ഉടനടി വൈദ്യസഹായം നൽകുകയും ചെയ്യേണ്ടതാണ്. ധാരാളമായി വെള്ളം കുടിക്കാനും വിശ്രമിക്കാനും പോഷക സമൃദ്ധമായതും നിർജ്ജലീകരണം ഉണ്ടാക്കാത്തതുമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.

കന്നുകാലികൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും വെള്ളവും തണലും ഉറപ്പാക്കണം. ഹോട്ടലുടമകൾ, കുടുംബശ്രീ, യുവജന-സാംസ്‌കാരിക സംഘടനകൾ, ക്ലബ്ബ്കൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുമായൊക്കെ സഹകരിച്ചു കൊണ്ട് കുടിവെള്ള വിതരണം ഉറപ്പാക്കണം. കൃത്യമായ ഇടവേളകളിൽ ഇത്തരം സൗകര്യങ്ങൾ ശുചീകരിക്കുകയും വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കുകയും വേണം.

വിശ്രമിക്കാനുള്ള തണൽ ഇടങ്ങളും തണ്ണീർ പന്തലുകളും ഒരുക്കാൻ ശ്രമിക്കണം. തുറസ്സായ സ്ഥലത്തുള്ള പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ, സെലക്ഷൻ പ്രോസസ്സുകൾ, തൊഴിൽമേളകൾ തുടങ്ങി എല്ലാം പുറം പരിപാടികളും പകൽ 11 മുതൽ 3 വരെയുള്ള സമയങ്ങളിൽ കർശനമായി ഒഴിവാക്കണം

ഉത്സവങ്ങളുമായി ബന്ധപ്പെട്ട പരിപാടികളും സമയക്രമീകരണം നടത്തണം. തീപിടുത്ത സാധ്യത വർദ്ധിക്കുമെന്നതിനാൽ തന്നെ അതീവ ജാഗ്രത ഉത്സവങ്ങളുമായും മറ്റ് പൊതുപരിപാടികളുമായും ബന്ധപ്പെട്ടും വ്യാപാര മേഖലയിലും പുലർത്തേണ്ടതാണ്. വെടിക്കെട്ടുകൾ, ആന എഴുന്നള്ളിപ്പ് പോലെയുള്ളവ ഒഴിവാക്കാൻ നിർദേശിക്കുന്നു.

മൃഗങ്ങൾക്കും കഠിന ചൂട് അസ്വസ്ഥതകൾ സൃഷ്ടിക്കും എന്നതിനാൽ വന്യജീവി ആക്രമണം, തെരുവ് നായ ആക്രമണം ഒക്കെ വർദ്ധിക്കാനുള്ള സാധ്യത മുന്നിൽ കാണണം. വളർത്തു മൃഗങ്ങൾക്കും അലഞ്ഞു തിരിയുന്ന മൃഗങ്ങൾക്കും വെള്ളവും ഭക്ഷണവും നൽകാൻ ശ്രദ്ധിക്കണം. വീട്ടിലെ മൃഗങ്ങൾക്ക് തണൽ ഒരുക്കുകയും പകൽ സമയത്ത് മേയാൻ വിടുന്നത് ഒഴിവാക്കുകയും ചെയ്യണം. ഉഷ്‌ണതരംഗ മുന്നറിയിപ്പിനെ വളരെ ഗൗരവത്തോടെ കാണുകയും കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുകയും വേണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (15 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (17 minutes ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (21 minutes ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (28 minutes ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (33 minutes ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (43 minutes ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (49 minutes ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (1 hour ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (1 hour ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (1 hour ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (2 hours ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (2 hours ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (2 hours ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (2 hours ago)

Malayali Vartha Recommends