സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...

നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ വീട്ടമ്മയായ അൽമ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് വിഷ്ണുനാഥിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. അൽമയുടെ സോഷ്യൽ മീഡിയയിലെ സജീവ ഇടപെടലുകളിലും വർദ്ധിച്ചുവന്ന ഫോളോവേഴ്സിലുമുള്ള സംശയമാണ് ആസൂത്രിതമായ കൊലപാതകത്തിലേക്ക് നയിച്ചത്. മാസങ്ങൾക്കു മുമ്പേ ആയുധം വാങ്ങി സൂക്ഷിച്ച പ്രതി, ഭാര്യ തന്നെ വിട്ടുപോകുമെന്ന ഭയത്താലാണ് കൃത്യം നിർവ്വഹിച്ചതെന്ന് പോലീസിനോട് സമ്മതിച്ചു. കോടതി റിമാൻഡ് ചെയ്ത പ്രതിയെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha

























