സൈനിക വേഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചത് പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ ഉണ്ണി നായര്‍, ഇയാള്‍ പട്ടാളക്കാരനാണ്, സംഭവത്തില്‍ പൊലീസ് കേസെടുത്തു
സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചത് പട്ടാളക്കാരന് തന്നെ, പൊലീസ് കേസെടുത്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സൈന്യത്തെ ഉള്‍പ്പെടുത്തന്‍ മടിക്കുന്നെന്ന് പറഞ്ഞ് പട്ടാള വേഷധാരി സോഷ്യല്‍ മീഡിയയില്‍ നടത്തിയ വീഡിയോ പ്രചരണം വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷിച്ചത്. പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ ഉണ്ണി എസ്. നായരാണ് ഈ വീഡിയോയിലുള്ളത്.
ഭാരതീയ മഹിളാ മോര്‍ച്ച തലശ്ശേരി മണ്ഡലം എന്ന ഫേസ്ബുക്ക് പേജിലായിരുന്നു ആദ്യമായി വീഡിയോ അപ് ലോഡ് ചെയ്തത്. 7,000ലധികം പേര് വീഡിയോ ലൈക്ക് ചെയ്യുകയും 28,000ലധികം പേര് ഷെയര്‍ ചെയ്യുകയും ചെയ്തു. പിന്നീട് ഈ വീഡിയോ് വാട്ട്സാപ്പിലുമെത്തി. പത്തനംതിട്ട കടമ്മനിട്ട ഐക്കാട്ട് വീട്ടില്‍ ഉണ്ണി പട്ടാളത്തിലാണ് ചെന്നൈയിലാണ് ജോലി ചെയ്യുന്നത്.
കരസേനയില്‍ ഉണ്ണിയുടെ സേവനകാലാവധി പൂര്‍ത്തിയായെങ്കിലും പ്രായം കുറഞ്ഞവര്‍ക്ക് അഞ്ച് വര്‍ഷം കൂടി തുടരാനാകും. അതുകൊണ്ടാണ് ഇപ്പോഴും തുടരുന്നത്. ഉണ്ണി പോസ്റ്റിട്ടതോടെ ബന്ധുക്കളില്‍ ചിലര്‍ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha