കൊച്ചി നായരമ്പലം ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി ബന്ധുക്കള്‍ക്ക് സാധനങ്ങള്‍ കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചത് നാട്ടുകാരും പൊലീസും തടഞ്ഞു
കൊച്ചി നായരമ്പലം ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി ബന്ധുക്കള്‍ക്ക് സാധനങ്ങള്‍ കടത്തിക്കൊണ്ട് പോകാനുള്ള ശ്രമം പൊലീസുകാരും നാട്ടുകാരും ഇടപെട്ട് തടഞ്ഞു. നായരമ്പലം ലോക്കല്‍ സെക്രട്ടറി ഉല്ലാസാണ് വേണ്ടപ്പെട്ടവര്‍ക്ക് സാധനങ്ങള്‍ കൊണ്ടുപോകാന്‍ തുടങ്ങിയത്. സംഭവം വിവാദമായതോടെ പൊലീസ് എത്തി. പൊലീസിനോട് ഉല്ലാസ് തട്ടിക്കയറി. തുടര്‍ന്ന് കൊണ്ടുപോകാന്‍ എടുത്ത ഒരു ചാക്ക് അരി പൊലീസിന്റെ തലയിലേക്ക് എറിഞ്ഞ ശേഷം ഉല്ലാസ് മാറി.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ഉല്ലാസ് രംഗത്തെത്തി. സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉല്ലാസ് ശ്രമിച്ചെന്ന് ക്യാമ്പിലുണ്ടായിരുന്ന മനോജ് എന്ന യുവാവും പറഞ്ഞു. വിവാദം നടന്ന ക്യാമ്പില്‍ ലോക്കല്‍ സെക്രട്ടറി ഇപ്പോഴുമുണ്ട്. പ്രളയക്കെടുത്തി രൂക്ഷമായ സമയത്ത് രാഷ്ട്രീയ വേര്തിരുവുകളൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഏതാണ്ട് പൂര്‍ത്തിയായപ്പോഴേക്കും പലയിടത്തും രാഷ്ട്രീയ ഇടപെടലുകള്‍ തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണങ്ങളും നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കരുതെന്നായിരുന്നു ഇതില്‍ പ്രധാനം.
https://www.facebook.com/Malayalivartha