Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

വീടുകള്‍ ക്ലീന്‍ ചെയ്യാന്‍ തുടങ്ങും മുമ്പ് ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിക്കണം, വീടിനകത്ത് ഇഴജന്തുക്കള്‍ ഇല്ല എന്ന് ഉറപ്പു വരുത്തണം

20 AUGUST 2018 04:29 PM IST
മലയാളി വാര്‍ത്ത

ദിവസങ്ങളോളം വെള്ളത്തിനടിയിലായ പ്രദേശത്ത് ക്ലീനിങ്ങിന് പോകുന്നവര്‍ ആരോഗ്യ സംരക്ഷണാര്‍ത്ഥം മാലിന്യങ്ങളില്‍ നിന്ന് അകലം പ്രാപിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. നെല്ല് മറ്റ് ധാന്യങ്ങള്‍ എല്ലാം മുളച്ച് ചീഞ്ഞ് ദുര്‍ഗന്ധം വമിക്കാന്‍ സാധ്യതയുണ്ട്. പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍ എല്ലാം കേടായിരിക്കും. ഇത്തരം സാഹചര്യത്തില്‍ ഹെവി ഡ്യൂട്ടി കൈയ്യുറ, മുട്ടൊപ്പമെത്തുന്ന റബര്‍ ബൂട്ട്, കട്ടി കൂടിയ ഫേസ് മാസ്‌ക് എന്നിവ ധരിക്കുക. മഴ ഉള്ളതിനാല്‍ ഒരു വട്ടത്തൊപ്പി കൂടി കരുതുന്നത് നല്ലതാണ്. 

ആദ്യം വീടിനകത്ത് ഇഴജന്തുക്കള്‍ ഇല്ല എന്ന് ഉറപ്പു വരുത്തണം. അതിനു ശേഷം മെയിന്‍ ഫ്യൂസ് ഊരി വൈദ്യുതബന്ധം വിച്ഛേദിക്കുക. പിന്നീട് ആവശ്യത്തിന് ബ്ലീച്ചിംഗ് പൗഡര്‍ കുഴച്ച് പേസ്റ്റ് രൂപത്തിലാക്കി 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളി (ക്ലോറിന്‍ വാട്ടര്‍) ചുവരുകളിലും തറയിലും ഒഴിച്ച് 30 മിനുറ്റ് കഴിഞ്ഞ് സ്ഥലം അണുവിമുക്തമാക്കി ക്ലീനിങ്ങ് ജോലികള്‍ തുടങ്ങാം. (300 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആവശ്യാനുസരണം ഉപയോഗിക്കുക.)

നിലം സിമന്റ് ചെയ്യാത്ത വീടുകളിലെ തറയിലെ മണ്ണ് കുഴഞ്ഞ അവസ്ഥയിലാണ്. എല്ലാ മുറികളിലും ചെളി കയറിയിട്ടുണ്ടാകും. ചെളി കോരി മാറ്റി വെള്ളം ഒഴിച്ച് / മോട്ടര്‍ ഉപയോഗിച്ച് കഴുകി വെള്ളം കോരി കളയുക. മോപ്പ് ഉപയോഗിച്ച് വടിച്ച് /തുടച്ച് ഒരിക്കല്‍ കൂടി തറയിലും ചുവരിലും ക്ലോറിന്‍ വാട്ടര്‍ ഉപയോഗിച്ച് 30 40 മിനുറ്റിന് ശേഷം വീട് തുടച്ച് പൂര്‍ണ്ണമായും വൃത്തിയാക്കാം. ആവശ്യമെങ്കില്‍ വീട്ടുടമസ്ഥന് വീട്ടുപകരണങ്ങള്‍ വൃത്തിയാക്കാന്‍ നേര്‍പ്പിച്ച ഫെനോയില്‍ നല്‍കാം. നനഞ്ഞ ബെഡ്, തലയിണ, പുതപ്പ്, കട്ടി കൂടിയ വസ്ത്രങ്ങള്‍ എന്നിവ വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്തതാണെങ്കില്‍ അക്കാര്യം ഉടമസ്ഥനെ പറഞ്ഞ് മനസിലാക്കി പരിസരത്ത് നിന്നും നീക്കം ചെയ്യുക.

ആരോഗ്യ സംരക്ഷണാര്‍ത്ഥം മാലിന്യങ്ങളില്‍ നിന്നും കഴിയുന്നത്ര അകലം പാലിക്കുക എന്നത് പ്രധാനമാണ്. സോപ്പ്, ഹാന്റ് വാഷ് ഉപയോഗിച്ച് അണുവിമുക്തമായ കൈകള്‍ കൊണ്ട് മാത്രം ഭക്ഷണം കഴിക്കുക.

സ്വയം സംരക്ഷണത്തിനായി കരുതേണ്ടത്.
1. ഹെവി ഡൂട്ടി കൈയ്യുറ (80 100രൂപ)
2. കട്ടി കൂടിയ മൗത്ത് മാസ്‌ക്. ( 20 40 രൂപ)
3. ഉയരം കൂടിയ സേഫ്റ്റി ഷൂ. (350 400 രൂപ)
4. രോഗ പ്രതിരോധ ശേഷി നല്‍കുന്ന മരുന്ന്. ( ആരോഗ്യ പ്രവര്‍ത്തകര്‍ സൗജന്യമായി നല്‍കും)
5. കഴിഞ്ഞ കുറെ നാളുകളായി ഠഠ എടുത്തിട്ടില്ലെങ്കില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എടുക്കുന്നത് ഉചിതമാണ്.

5 10 പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് താഴെ പറയുന്ന സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുക.
1. അടിച്ചുവാരി വലുത് 2 എണ്ണം (40 രൂപ)
2. രണ്ട് മൂലയുള്ള പ്ലാസ്റ്റിക് മുറം (150 രൂപ)
3. മോപ്പിങ് ക്ലീനര്‍ (റബര്‍ ടൈപ്പ് പരന്നത്) (100 രൂപ)
4. ബക്കറ്റ് (പഴയത് കരുതുക / 60 100 രൂപ)
5. പഴയ കട്ടി കൂടിയ തുണികള്‍. (സ്വയം കരുതുക.)
6. തൂമ്പ. (അയല്‍ക്കാര്‍ വക കണ്ടെത്തുക)
7. കുട്ട. (അയല്‍ക്കാര്‍ വക കണ്ടെത്തുക)
8. ബീച്ചിംഗ് പൗഡര്‍ (ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കുക.)
9. ഫെനോയില്‍ (50 രൂപ)
10. അണുനശീകരണ സ്വഭാവമുളള ഹാന്റ് വാഷ് (80 രൂപ)
11. സോപ്പ് ( 20 രൂപ)
12. തോര്‍ത്ത് (30 രൂപ)
13. കുടിവെള്ളം (ആള്‍ക്ക് ഒരു ലിറ്റര്‍ വീതം)

ജലദൗര്‍ലഭ്യം ഉള്ള സ്ഥലത്തും, വീടുകള്‍ വെള്ളം അടിച്ച് കഴുകുവാനും വൈദ്യുത മോട്ടോര്‍ /മണ്ണെണ്ണ മോട്ടോര്‍ 100 മീറ്റര്‍ പൈപ്പ് എന്നിവ കരുതാവുന്നത്. (അറിയുന്നവര്‍ മാത്രം ഓപ്പറേറ്റ് ചെയ്യക.) ഇത് വഴി കുറഞ്ഞ സമയത്തിനുള്ളില്‍ എളുപ്പത്തില്‍ വീട് ശുചിയാക്കാന്‍ സാധിക്കും.
തുടര്‍ച്ചയായി വീടുകള്‍ വൃത്തിയാക്കാന്‍ സന്നദ്ധമാവുന്നവര്‍ ഡോക്‌സി 200 കഴിക്കുന്നത് ഉചിതമാണ്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (2 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (3 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (4 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends