വെള്ളപ്പൊക്കത്തില്‍പെട്ട് പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

കോഴിക്കോട് കാരന്തൂരിൽ വെള്ളപ്പൊക്കത്തില്‍പെട്ട് പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കാരന്തൂര്‍ സ്വദേശിയായ കൈലാഷാണ് തൂങ്ങിമരിച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ഞായറാഴ്ച്ചയായിരുന്നു കൈലാഷ് വീട്ടിലേക്ക് മടങ്ങിയത്.
ഐടിഐയില്‍ അഡ്‌മിഷന്‍ ലഭിച്ച കൈലാഷ് പുതിയ വസ്ത്രങ്ങള്‍ വാങ്ങുകയും കുറച്ച് പണം കരുതുകയും ചെയ്തിരുന്നു. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ കൈലാഷിന്റെ വീട്ടില്‍ വെള്ളം കയറി അത് എല്ലാം നശിച്ചു പോയിരുന്നു.
സര്‍ട്ടിഫിക്കറ്റ് വെള്ളത്തില്‍ കുതിര്‍ന്ന് കീറിപ്പോയ നിലയിയാലിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. വീട് വൃത്തിയാക്കുന്നതിനായി ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മാതാപിതാക്കള്‍ എത്തിയപ്പോഴാണ് മകന്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഏക ആശ്രയമായിരുന്ന മകന്റെ വേര്‍പാടില്‍ കൈലാഷിന്റെ മാതാപിതാക്കള്‍ തകര്‍ന്ന അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha

























