പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങുമായി ഷംസീര്‍ വയലില്‍; തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പുനരധിവാസത്തിനായി 50 കോടിയുടെ പദ്ധതി

അബുദാബി: പ്രളയത്തിൽ മുങ്ങിയ കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി വി.പി.എസ് ഹെല്‍ത്ത് കെയര്‍ സി.എം.ഡി ഡോ. ഷംസീര്‍ വയലില്‍ രംഗത്തിയിരിക്കുകയാണ്. പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി വ്യവസായി ഷംസീര്‍ വയലില്‍. കേരളത്തിന്റെ പുനരധിവാസത്തിനായ 50 കോടിയുടെ പദ്ധതി ആവിഷ്കരിക്കുമെന്ന് ഷംസീര്‍ വയലില്‍ വ്യക്തമാക്കി. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിദഗ്ദ്ധരുടെ സഹായത്തോടെ ആരോഗ്യം, വീട്, വിദ്യാഭ്യാസം എന്നീ മേഖലയിലാണ് പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതബാധിതര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന്, കുടിവെള്ളം എന്നിവ തുടര്‍ന്നും ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പുനരധിവാസത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























