കാശ്മീരിനും ബിഹാറിനും നല്‍കിയ ഇളവ് സംസ്ഥാനത്തിനില്ല... കേരളം കേന്ദ്രത്തിന് ആരുമല്ല; ദുരിതാശ്വാസ സാധനങ്ങള്‍ക്ക് വന്‍ നികുതി ചുമത്തി കേന്ദ്രസര്‍ക്കാര്‍

പിച്ചച്ചട്ടയില്‍ കൈയിട്ട് വാരി കേന്ദ്രം. സംസ്ഥാനത്തേക്ക് വിദേശത്ത്‌നിന്നുള്ള ദുരിതാശ്വാസ സാധനങ്ങള്‍ക്ക് കേന്ദ്രം ഈടാക്കുന്നത് വമ്പന്‍ നികുതി. ദുരിതക്കയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ സാധനങ്ങള്‍ക്ക് വന്‍നികുതിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ലോഡ് കണക്കിന് സാധനങ്ങളാണ് വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ട് ലക്ഷത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുമ്പോഴാണ് കേന്ദ്രം ഇത്തരം നിലപാട് സ്വീകരിക്കുന്നത്. പ്രളയം മുന്‍നിര്‍ത്തി പ്രത്യേക ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് നാല് ദിവസം മുമ്പ് കേന്ദ്രസര്‍ക്കാരിന് കേരളം കത്ത് നല്‍കിയിരുന്നെങ്കിലും കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ബിഹാറിലും കശ്മീരിലുമുണ്ടായിരുന്ന ദുരിതസമയത്ത് ഇത്തരം കാര്യങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്ന കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് ചിറ്റമ്മ നയം സ്വീകരിക്കുകയാണ്. രക്ഷാദൗത്യത്തിന് കൂടുതല്‍ സൈനികരെയും ഹെലികോപ്ടറുകളും വിട്ടു നല്‍കണമെന്നും അടിയന്തര സഹായമായി 2000 കോടി രൂപ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























