Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

"വീട്ടിനുള്ളിൽ നിന്ന് മാത്രം കൊന്നത് 35 പാമ്പുകളെ" വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുകൾ; പത്ത് തവണ കഴുകിയാലും വീട്ടിനുള്ളിൽ താമസിക്കാൻ കഴിയാത്തത്ര ദുർഗന്ധം:സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ഒഴുകിയത് കിണറ്റിലേയ്ക്ക്! പ്രളയക്കെടുതിയിൽപ്പെട്ട് വീട്ടിനുള്ളിലേയ്ക്ക് തിരിച്ചുകയറിയ ഒരു ഗൃഹനാഥയുടെ ഞെട്ടിക്കുന്ന അനുഭവം ഇങ്ങനെ...

21 AUGUST 2018 08:30 AM IST
മലയാളി വാര്‍ത്ത

ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ പൊരുതുകയാണ് കേരളം. ഉള്ളതെല്ലാം നഷ്ടപ്പെട്ട ഒരുകൂട്ടം ആളുകൾ കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ തുടങ്ങുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് പലരും തിരിച്ച് വീട്ടിനുള്ളിൽ കയറുമ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. പ്രളയത്തേക്കാൾ ഭീകര കാഴ്ചകളായിരുന്നു പലരുടെയും വീടിനുള്ളിൽ.ആലുവ ദേശത്തിലെ പ്രളയക്കെടുതിയിൽപ്പെട്ട വീട്ടിനുള്ളിൽലേയ്ക്ക് തിരിച്ചുകയറിയ ഒരു ഗൃഹനാഥയുടെ അനുഭവം ഇങ്ങനെ...

ഭർത്താവും മക്കളും ജീവനോടെയുണ്ടെന്നറിഞ്ഞത് അഞ്ചാം ദിവസമാണ്, ഇന്നലെ ആലുവ ദേശം കവലയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ. രണ്ടു മക്കളും ഭർത്താവും വേറെ ക്യാംപുകളിലായിരുന്നു. കഴുത്തൊപ്പം വെള്ളമെത്തിയപ്പോഴാണു വഞ്ചിയിൽ ക്യാംപിലേക്കു കൊണ്ടുപോയത്. മൊബൈൽ ഫോൺ പോലും കൈയിലുണ്ടായിരുന്നില്ല. ഒരു ജന്മത്തിന്റെ സമ്പാദ്യം മുഴുവൻ വെള്ളം എടുത്തുകൊണ്ടുപോയതു കണ്ടിട്ടും എന്റെ ആശ്വാസം എല്ലാവരും ജീവനോടെയുണ്ടല്ലോ എന്നുള്ളതാണ്.

വീടിനുള്ളിൽനിന്നു മാത്രം 35 പാമ്പുകളെയാണു കൊന്നത്. ഇനിയും ഇവയുണ്ടോ എന്നറിയില്ല. വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുണ്ടായിരുന്നു.തറയിൽ നിറയെ കുതിർന്ന അരി കിടപ്പുണ്ടായിരുന്നു. ശനിയാഴ്ച 50 കിലോയുടെ അരിച്ചാക്കുമായി ഭർത്താവു വന്നുകയറിയതാണ്. പക്ഷേ, മുഴുവനും കുതിർന്നുവീർത്ത്, തറയിലെ ചെളിയിൽ കിടക്കുന്നു.

ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ വീടു വെള്ളത്തിനടിയിലായിരുന്നു. ഇന്നലെ വെയിൽ വന്നപ്പോൾ വെള്ളമിറങ്ങി. പക്ഷേ, സഹിക്കാനാകാത്ത ദുർഗന്ധം വീട്ടില്‍ നിലനില്‍ക്കുന്നു. പത്തുതവണ കഴുകിയാലും വീട്ടിൽ കയറി താമസിക്കാനാകുമോ എന്ന് അറിയില്ല.

ടിവിയും ഫ്രിജും വാഷിങ് മെഷീനും മിക്സിയും എല്ലാം നശിച്ചു. മരപ്പണിക്കാരനായ ഭർത്താവ് 15 വർഷം ഗൾഫിൽ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ടു വാങ്ങിയതാണിതെല്ലാം. വീടിന്റെ പണി മുഴുവൻ തീർന്നിട്ടില്ല. ലോൺ ഒരുപാടു ബാക്കിയടയ്ക്കാനുണ്ട്. ഭർത്താവിന്റെ പണിയായുധങ്ങൾ എല്ലാം നശിച്ചു. എന്റെ തയ്യൽ മെഷീനും പോയി. സ്റ്റീൽ–അലൂമിനിയം പാത്രങ്ങളല്ലാതെ ഒന്നും ഇനി ഉപയോഗിക്കാൻ കൊള്ളില്ല.

എല്ലാം ആദ്യം മുതൽ തുടങ്ങണം. ശുചിമുറി ചെളി കയറി അടഞ്ഞു. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ഒഴുകിയതു കിണറ്റിലേക്കു പടര്‍ന്നിട്ടുണ്ട്. വീടു വൃത്തിയായി കഴുകിയിട്ടുവേണം കിണർ വറ്റിക്കാൻ. മോട്ടോറും പമ്പും കേടായതിനാൽ ആരുടെയെങ്കിലും സഹായം തേടേണ്ടി വരും.

ക്ലോറിനും ഫിനോയിലും ക്യാംപിൽ വിതരണം ചെയ്തിരുന്നു. സോപ്പ് പൊടി ഇട്ടു കഴുകിയ ശേഷം അണുനാശിനി ഉപയോഗിച്ചു കഴുകണം. ക്യാംപിൽനിന്നു നേരെ പോന്നതാണ്. വീട്ടിൽ ഭക്ഷണവും വെള്ളവുമൊന്നുമില്ല. എങ്കിലും സാരമില്ല, എത്രയം വേഗത്തിൽ വൃത്തിയാക്കിയെടുക്കണമെന്ന ആഗ്രഹമേ എനിക്കുള്ളു.

മാറാൻ വേറെ വസ്ത്രങ്ങളില്ല. വീട്ടിലെ അഴുക്കു മുഴുവൻ വസ്ത്രങ്ങളിലായി. ഇട്ടിരിക്കുന്ന തുണികള്‍ ക്യാംപിൽനിന്ന് കിട്ടിയതാണ്. മക്കളുടെ പാസ്പോർട്ടും വീട്ടിലെ രേഖകളും നശിച്ചു. രേഖകളെല്ലാം സർക്കാർ ശരിയാക്കിത്തരുമെന്ന് ക്യാംപിൽ പറയുന്നതു കേട്ടു. പക്ഷേ, എന്റെ മക്കളുടെ സർട്ടിഫിക്കറ്റുകളൊക്കെ നശിച്ചുപോയതു കാണുമ്പോൾ ചങ്കു തകരുന്നുണ്ട്. പഠിച്ചും പാടിയും പടം വരച്ചും ഓടിയും നേടിയ സർട്ടിഫിക്കറ്റുകൾ തിരിച്ചു തരാൻ ആർക്കും കഴിയില്ലല്ലോ…

വയറിങ് ഒന്നുകൂടി നടത്തണമെന്നാണ് എല്ലാവരും പറയുന്നത്. എല്ലാ സാധനങ്ങളും നശിച്ചുപോയെങ്കിലും കുറച്ചൊക്കെ ഞാൻ വൃത്തിയാക്കി സൂക്ഷിച്ചുവയ്ക്കും, പ്രവർത്തിപ്പിക്കാൻ കഴിയില്ലെങ്കിലും. കാരണം വെള്ളമൊഴുകിപ്പോയിട്ടും എന്റെ ഭർത്താവിന്റെ വിയർപ്പിന്റെ മണം ഇതിലെല്ലാം ഇപ്പോഴുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (1 hour ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (2 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (3 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (3 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends