Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കേരളം മറക്കരുത് പ്രളയക്കെടുതിൽ വലഞ്ഞവർക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങൾക്കിടയിൽ ജീവൻ വെടിഞ്ഞ ഈ യുവാക്കളെ....

21 AUGUST 2018 09:39 AM IST
മലയാളി വാര്‍ത്ത

കേരളത്തെ അപ്രതീക്ഷിതമായി തേടിയെത്തിയ പ്രളയം വിഴുങ്ങിയപ്പോൾ ഒറ്റക്കെട്ടായി നേരിടാൻ കൈമെയ്യ് മറന്ന് സഹായഹസ്തങ്ങളും രക്ഷാപ്രവർത്തനങ്ങളും ഒഴുകിയെത്തി. ജീവൻ കൈവിട്ടുപോകുമെന്ന് ചിന്തിച്ച് കണ്ണീരണിഞ്ഞ പലർക്കുമുമ്പിലും ദൈവത്തെപ്പോലെ രക്ഷാപ്രവർത്തകരെത്തി.പലരുടെയും ജീവൻ രക്ഷിക്കാനുള്ള വെമ്പലിൽ സ്വന്തം ജീവൻ കൊടുത്ത് പലരും യാത്രയായി. ദുരിതക്കയത്തിൽ നിന്നവരെ സഹായിക്കാൻ മുമ്പിൽനിന്നവരിൽ ജീവൻ വെടിഞ്ഞവരായിരുന്നു ചെന്നിത്തല സ്വദേശികളായ അനീഷ് (36), വി.കെ.മോഹനന്‍ (57), വയലാര്‍ സ്വദേശി വിനോദ് (32), കൂത്താട്ടുകളും സ്വദേശി അമല്‍ സ്‌കറിയ (29) എന്നിവർ.

ആലപ്പുഴ ചെന്നിത്തലയില്‍ ദുരിതാശ്വാസ ക്യാംപിലേക്കു പച്ചക്കറി വാങ്ങാന്‍ വള്ളത്തില്‍ പോകവേ രണ്ടു ദിവസം മുന്‍പു കാണാതായതാണ് കരസേനാ ഉദ്യോഗസ്ഥനായ ചെന്നിത്തല പടിഞ്ഞാറെവഴി നാമങ്കരി പുത്തന്‍വീട്ടില്‍ അനീഷിനെയും വി.കെ.മോഹനനെയും. ചെന്നിത്തല മഹാത്മാ എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ഇരുവരും. 18നാണ് ക്യാംപിലേക്കു പച്ചക്കറി വാങ്ങാന്‍ വള്ളത്തില്‍ പള്ളിപ്പാടേക്കു പോയത്. ഇവര്‍ സഞ്ചരിച്ച വള്ളം നാമങ്കരി ഭാഗത്തു കണ്ടെങ്കിലും ഇരുവരെക്കുറിച്ചും വിവരമില്ലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഈ ഭാഗത്തുനിന്ന് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും സംസ്‌കാരം പിന്നീട് നടക്കും. അനീഷിന്റെ ഭാര്യ: സേതു. മകന്‍: സിദ്ധാര്‍ഥന്‍. മോഹനന്റെ ഭാര്യ: സരള. മക്കള്‍: ദീപു, വിദ്യ.

ചേര്‍ത്തലയില്‍ ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണം എത്തിച്ചു മടങ്ങിയ വയലാര്‍ കൊല്ലപ്പള്ളി മുക്കുടിതറയില്‍ വിനോദ് വാഹനാപകടത്തിലാണ് മരിച്ചത്. വിനോദും സംഘവും സഞ്ചരിച്ച കാര്‍ തിങ്കളാഴ്ച രാത്രി കണ്ണങ്കര അഴീക്കോടന്‍ കവലയ്ക്കു സമീപത്ത് അപകടത്തില്‍പെടുകയായിരുന്നു. കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്‌കൂളിലെ ക്യാംപിലുള്ളവര്‍ക്കു ഭക്ഷണപ്പൊതികള്‍ എത്തിച്ച ശേഷം മടങ്ങുമ്പോള്‍ നായ്ക്കള്‍ കൂട്ടത്തോടെ വന്നപ്പോള്‍ പെട്ടെന്നു നിര്‍ത്താന്‍ ശ്രമിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിച്ചു. മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന വിനോദ് വാതില്‍ തുറന്ന് പുറത്തേക്കു തെറിച്ചു സര്‍വേക്കല്ലില്‍ തലഇടിച്ചുവീണു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

കാറിലുണ്ടായിരുന്ന കൊല്ലപ്പള്ളി കുത്തോട്ടുചിറയില്‍ കെ.എച്ച്.സുധീഷിനെ (30) തലയ്ക്കു സാരമായ പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന കളവംകോടം കുറ്റാരത്തില്‍ കെ.എസ്.സജിത്, സഹോദരന്‍ രാജേഷ് എന്നിവര്‍ക്കു നിസ്സാര പരുക്കുണ്ട്. അരൂരിലെ സീഫുഡ് കമ്പനി ജീവനക്കാരനായ വിനോദ്, നാട്ടിലെ പൊതുപ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്നു. ഇന്നലെ രാവിലെ കൂടുതല്‍ ഭക്ഷണപ്പൊതികള്‍ തയാറാക്കി നല്‍കാന്‍ അയല്‍വീട്ടുകാരോട് വിനോദ് ആവശ്യപ്പെട്ടിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: രേഷ്മ. മകള്‍: ആരാധ്യ.

ദുരിതാശ്വാസ ക്യാംപുകളില്‍ സഹായം എത്തിക്കുന്നതില്‍ വ്യാപൃതനായിരുന്ന കൂത്താട്ടുകളും ആറൂര്‍ ചാന്ത്യംകവല തകിടിയില്‍ അമല്‍ സ്‌കറിയ (ഉണ്ണി-29) തളര്‍ന്നുവീണു മരിക്കുകയായിരുന്നു. റിട്ട. എസ്‌ഐ സ്‌കറിയയുടെയും ശാന്തയുടെയും മകനാണ്. സിന്‍ഡിക്കറ്റ് ബാങ്ക് പെരുമ്പാവൂര്‍ ശാഖയിലെ ജീവനക്കാരനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (1 hour ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (2 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (3 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (3 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends