Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കല്യാണ മാസത്തിലെ ശുഭ മുഹൂര്‍ത്തങ്ങള്‍ ആര്‍ക്കും വേണ്ട; മഴക്കെടുതിയില്‍ വലഞ്ഞ് വിവാഹങ്ങള്‍ കൂട്ടത്തോടെ മാറ്റിവച്ചു; പല വധൂവരന്‍മാരും ദുരിതാശ്വാസക്യാമ്പില്‍; മക്കളുടെ വിവാഹത്തിനായി ഒരുക്കി വച്ച സര്‍വതും നഷ്ടപ്പെട്ടവരുടെ വേദന കരളലിയിപ്പിക്കുന്നത്

21 AUGUST 2018 09:30 AM IST
മലയാളി വാര്‍ത്ത

ചിങ്ങമാസം പൊതുവേ കല്യാണ മാസമെന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ പ്രളയ കെടുതി വന്നതോടെ വിവാഹം ഉറപ്പിച്ചവരുടെ അവസ്ഥയും ദുരിതത്തിലായി. ബഹുഭൂരിപക്ഷവും കല്യാണം മാറ്റിവച്ചു. ഇതിനിടെ ക്യാംപില്‍ വച്ച് നടത്തിയ കല്യാണം വാര്‍ത്തയായി. 

സംസ്ഥാനത്ത് നൂറുകണക്കിനു വിവാഹങ്ങളാണ് ഇന്നലെ മാറ്റിവച്ചത്. ഗുരുവായൂരില്‍ നടക്കാനിരുന്ന 200 വിവാഹമാണു മാറ്റിവച്ചത്. അപ്പോള്‍ മറ്റിടങ്ങളിലെ അവസ്ഥ പറയേണ്ടല്ലോ. ചിങ്ങമാസത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളിലൊന്നായ അനിഴം നക്ഷത്രം ഇന്നലെയായിരുന്നു. 

സ്‌കൂള്‍ അവധി തുടങ്ങിയതിനു ശേഷവും ഓണത്തിനു മുമ്പും വിവാഹം നടത്താനുള്ള ബന്ധുമിത്രാദികളുടെ തീരുമാനമാണു പ്രളയത്തില്‍ പൊലിഞ്ഞത്. നേരത്തേ തീരുമാനിച്ച് പന്തലും ഡെക്കറേഷനും മറ്റും പൂര്‍ത്തിയാക്കി വരുന്നതിനിടെയായിരുന്നു പേമാരിയും വെള്ളപ്പൊക്കവും വിഘ്‌നമായത്. വിവാഹം മാറ്റിവച്ചതോടെ ഗുരുവായൂരില്‍ കല്യാണപ്പാര്‍ട്ടികള്‍ ഹോട്ടല്‍മുറി ബുക്കിങ് റദ്ദാക്കി. നെടുമ്പാശേരി വിമാനത്താവളം അടച്ചതിനാല്‍ വിദേശത്തുനിന്ന് പല പ്രതിശ്രുത ദമ്പതികള്‍ക്കും എത്താനായില്ല. പിന്നീട് കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് വരാന്‍ നിശ്ചയിച്ചെങ്കിലും വാഹനഗതാഗതം പലയിടത്തും തടസമെന്നു വ്യക്തമായതോടെ യാത്ര റദ്ദാക്കുകയായിരുന്നു.

മൂവാറ്റുപുഴ കടുംപിടി സ്വദേശി വെള്ളാപ്പിള്ളില്‍ പ്രദീപിന്റെ ഇന്നലെ നടക്കേണ്ട വിവാഹം മാറ്റിവച്ചു. അടിമാലിയിലുള്ള വധുവിന് മൂവാറ്റുപുഴയിലെ വിവാഹം നടക്കേണ്ട ഓഡിറ്റോറിയത്തില്‍ എത്താന്‍ കഴിയുമായിരുന്നില്ല. അടിമാലിയില്‍നിന്നു മൂവാറ്റുപുഴയിലേക്കു ഗതാഗതം അസാധ്യമായിരുന്നു. വിവാഹം നടത്താനിരുന്ന ഓഡിറ്റോറിയം മൂവാറ്റുപുഴയാറിലെ വെള്ളംകയറി മൂടി. 

നിലമ്പൂര്‍ എരിഞ്ഞിമങ്ങാട് യത്തീംഖാനയില്‍ ദുരിതാശ്വാസക്യാമ്പില്‍ വധു അഭയം തേടിയതിനു പുറമേ കോട്ടയം സ്വദേശിയായ വരനു പ്രളയം മൂലം എത്താനായില്ല. ഇതു മൂലവും വിവാഹം നീട്ടിവയ്‌ക്കേണ്ടിവന്നു. ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂല കോളനിയിലെ യുവതിയുടെ വിവാഹമാണു മാറ്റിവച്ചത്. മൂവാറ്റുപുഴ ഏനാനല്ലൂര്‍ കുത്തുകല്ലിങ്കല്‍ ശശിയുടെ മകന്റെ ഇന്നലെ നടക്കേണ്ട വിവാഹവും മാറ്റിവച്ചു. മഴക്കെടുതിമൂലം പലരും വിവാഹം ആര്‍ഭാടമാക്കേണ്ടതില്ലെന്ന തീരുമാനവും എടുത്തിട്ടുണ്ട്. നിശ്ചയിച്ച വിവാഹംമാറ്റിവച്ചതു പലര്‍ക്കും അറിയിക്കാനും കഴിഞ്ഞിട്ടില്ല. വൈദ്യുതി ഇല്ലാത്തതിനാല്‍ മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനാകാത്തതാണ് കാരണം. ഏറ്റവും അടുത്ത ബന്ധുമിത്രാദികളെപ്പോലും ഇക്കാര്യം അറിയിക്കാനായില്ലെന്നു കുത്തുകല്ലിങ്കല്‍ ശശി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (1 hour ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (2 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (3 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (3 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends