Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ബോണറ്റിനുള്ളില്‍ കയറിയിരുന്നത് പത്തടി നീളവും 32 കിലോ തൂക്കവുമുള്ള പെരുമ്പാമ്പ്

21 AUGUST 2018 10:13 AM IST
മലയാളി വാര്‍ത്ത

പെരുമഴ തീര്‍ന്നപ്പോള്‍ വിചിത്രമായ വാര്‍ത്തകളാണ് പലയിടത്ത് നിന്നും കേള്‍ക്കുന്നത്. കീഴരിയൂരു നിന്നും ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. കാറിനുള്ളില്‍ നിന്നും കണ്ടെത്തിയ പെരുമ്പാമ്പാണ് ഇവിടത്തെ താരം. കീഴരിയൂര്‍ നമ്പൂരികണ്ടി അബ്ദുല്‍ സലാമിന്റെ കാറില്‍ നിന്നുമാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വീട്ടു മുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിലാണ് കക്ഷി ഒളിച്ചിരുന്നത്. ഇതിന് അടുത്തുള്ള സ്ഥലങ്ങളിലൊക്കെ വെള്ളം കയറിയിരുന്നെങ്കിലും സലാമിന്റെ വീട്ടില്‍ മാത്രം വെള്ളം കയറിയില്ല. 

അകലാപ്പുഴയുടെ കൈവഴിയായ നെല്ല്യാടിപ്പുഴയില്‍ നിന്ന് 250 മീറ്റര്‍ അകലെയാണ് ഇദ്ദേഹത്തിന്റെ വീട്. മഴ വിട്ടുനിന്നതോടെ ഇന്നലെ രാവിലെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു സലാം.

പല തവണ ശ്രമിച്ചിട്ടും കാര്‍ അനങ്ങിയില്ല.തുടര്‍ന്ന് ബോണറ്റ് പൊക്കിനോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. ഞെട്ടിപ്പോയ അബ്ദുല്‍സലാം നാട്ടുകാരെ വിവരമിറിയിച്ചു. ഇതോടെ പെരുമ്പാമ്പിനെ കാണാന്‍ ആളുകള്‍ ഒഴുകിയെത്തി. തുടര്‍ന്ന് വനംവകുപ്പിന്റെ ജില്ലാകേന്ദ്രമായ മാത്തോട്ടം വനശ്രീയിലെ ഉദ്യോഗസ്ഥന്‍ എം.എ. ഹിജിത്ത് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പെരുമ്പാമ്പിന് 32 കിലോ തൂക്കമുണ്ട്. പത്തടി നീളവുമുണ്ട്. ഇരുപതു ദിവസത്തോളം പെരുമ്പാമ്പ് വനശ്രീയിലെ അതിഥിയായിരിക്കും. തുടര്‍ന്ന് വയനാട് മുത്തങ്ങയില്‍ ഉള്‍ക്കാട്ടില്‍ കൊണ്ടുപോയി വിടുമെന്നു ഹിജിത്ത് പറഞ്ഞു.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ഭീഷണിയായി പാമ്പു ശല്യം പതിവായിരിക്കുകയാണ്. ചത്തതും ജീവനുള്ളതുമായ പാമ്പുകള്‍ മലവെള്ളത്തില്‍ ധാരാളമായി ഒഴുകിയെത്തിയിട്ടുണ്ട്. ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലെ വീട്ടുമുറ്റത്തു കണ്ടതില്‍ അധികവും ജീവനുള്ള വിഷപ്പാമ്പുകളാണ്. തീരദേശത്തു കണ്ട പല പാമ്പുകളും ചത്ത നിലയിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (1 hour ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (2 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (3 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (3 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends