പല തവണ ശ്രമിച്ചിട്ടും സ്റ്റാര്‍ട്ടാകാതിരുന്ന കാറിന്റെ ബോണറ്റ് തുറന്നു നോക്കിയപ്പോള്‍ കണ്ടത് പത്തടിനീളമുള്ള പെരുമ്പാമ്പിനെ!

മേപ്പയൂരില്‍ സമീപപ്രദേശങ്ങളിലൊക്കെ വെള്ളംകയറിയിരുന്നെങ്കിലും കീഴരിയൂര്‍ നമ്പൂരികണ്ടി അബ്ദുല്‍സലാമിന്റെ വീട്ടില്‍ കയറിയിരുന്നില്ല.
അകലാപ്പുഴയുടെ കൈവഴിയായ നെല്ല്യാടിപ്പുഴയില്‍ നിന്ന് 250 മീറ്റര്‍ അകലെയാണ് വീട്. മഴ വിട്ടുനിന്നതോടെ ഇന്നലെ രാവിലെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു സലാം. എന്നാല്‍ പല തവണ ശ്രമിച്ചിട്ടും കാര്‍ അനങ്ങിയില്ല.
തുടര്‍ന്ന് എന്താണ് പ്രശ്‌നമെന്നറിയാന്‍ ബോണറ്റ് പൊക്കിനോക്കി.പത്തടിനീളമുള്ള ഒരു പെരുമ്പാമ്പിനെയാണ് അതിനകത്ത് കണ്ടത്.
ഞെട്ടിപ്പോയ അബ്ദുല്‍സലാം നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് വനംവകുപ്പിന്റെ ജില്ലാകേന്ദ്രമായ മാത്തോട്ടം വനശ്രീയിലെ ഉദ്യോഗസ്ഥന്‍ എം.എ. ഹിജിത്ത് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
പത്തടി നീളവുമുള്ള പെരുമ്പാമ്പിന് 32 കിലോ തൂക്കമുണ്ട്. ഇരുപതുദിവസത്തോളം പെരുമ്പാമ്പ് വനശ്രീയിലെ അതിഥിയായിരിക്കും. തുടര്‍ന്ന് വയനാട് മുത്തങ്ങയില്‍ ഉള്‍ക്കാട്ടില്‍ കൊണ്ടുപോയി വിടുമെന്നു ഹിജിത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha

























