ഈ രാജ്യത്തിന് സ്നേഹം നൽകാൻ കഴിയാത്തതുകൊണ്ടാണ് ഇന്ത്യൻ ജനത കമ്യൂണിസ്റ്റുകാരെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ എറിഞ്ഞത് ; രാജ്യദ്രോഹമെന്നത് കമ്യൂണിസ്റ്കാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒന്നാണ് എന്ന് സുരേന്ദ്രന്റെ ആരോപണം
കമ്മ്യൂണിസ്റ്റുകാർക്കെതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. രാജ്യദ്രോഹമെന്നത് കമ്യൂണിസ്റ്കാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒന്നാണ് എന്ന് സുരേന്ദ്രൻ ആരോപിച്ചു. സൈനികർക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ പ്രസ്താവനയാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.
കേരളം പ്രളയക്കെടുതിയിലായിരുന്നപ്പോൾ രക്ഷ പ്രവർത്തനത്തിനായി ഓടി എത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലാണ് കടകം പള്ളി സുരേന്ദ്രന്റെ പരാമർശം. കടകം പള്ളി സുരേന്ദ്രൻ സൈന്യത്തെ അധിക്ഷേപിച്ചതിൽ യാതൊരു അത്ഭുതവും തോന്നേണ്ടതില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു. ഇതിനു കാരണമായാണ് കമ്മ്യൂണിസ്റ്റുകാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് രാജ്യദ്രോഹമെന്ന് കെ സുരേന്ദ്രൻ പറഞ്ഞത്. ഈ രാജ്യത്തിന് സ്നേഹം നൽകാൻ കഴിയാത്തതുകൊണ്ടാണ് ഇന്ത്യൻ ജനത അവരെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ എറിഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു. കമ്യൂണിസ്റ്റുകാർ നിരത്താറുള്ള മുദ്രാവാക്യം പോലെ അധികം കാത്തിരിക്കേണ്ടി വരില്ല. കമ്യൂണിസ്റ്റുകാരെ അറബിക്കടലിലേക്ക് ജനം തള്ളിവിടും. മത്സ്യത്തൊഴിലാളികളുടെ പങ്കിനെ പുകഴ്ത്തുകയും സൈന്യത്തിന്റെ പങ്കിനെ വിലകുറച്ച് കാണുകയും ചെയ്യുകയാണ് മന്ത്രി ചെയ്തതെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. കടകം പള്ളിയുടെ പ്രസ്താവനയ്ക്കെതിരെ മറ്റു ബിജെപി നേതാക്കളും രംഗത്ത് വന്നു.
https://www.facebook.com/Malayalivartha