പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പ്രളയ ദുരന്ത മേഖലയില്‍; ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി; റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നു; ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളും സന്ദര്‍ശിക്കും

പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെങ്ങന്നൂരിലെത്തി. ക്രിസ്ത്യന്‍ കോളെജിലെ ക്യാംപ് സന്ദര്‍ശിച്ചു. ഹെലിപാടില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രി ക്യാംപിലെത്തിയത്. പത്തനംതിട്ട ജില്ലയും ചാലക്കുടി മേഖലയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി ചതുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നു. ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളും സന്ദര്‍ശിക്കും.
രാവിലെ എട്ട് മണിക്ക് ഹെലിക്കോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രി 8.45 ന് ചെങ്ങന്നൂരിലെത്തി.ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയ മുഖ്യമന്ത്രി അവിടെയുള്ള ദുരിതാശ്വാസ ക്യാപ് സന്ദര്‍ശിച്ചു.
ഇവിടെനിന്നും കോഴഞ്ചേരിക്ക് പുറപ്പെടും. അവിടെ നിന്നും 11 മണിയോടെ ആലപ്പുഴയിലെത്തും. ആലപ്പുഴയില്‍ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലാകും മുഖ്യമന്ത്രി എത്തുക. പിന്നീട് ഉച്ചയ്ക്ക് ഒന്നരയോടെ ചാലക്കുടിയിലെത്തും. അവിടുത്തെ ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷം നോര്‍ത്ത് പറവൂരിലും സന്ദര്‍ശനം നടത്തി, ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും.
ചാലക്കുടിയില്‍ എത്തി ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന പനമ്പള്ളി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളെജിലെത്തി മുഖ്യമന്ത്രി ദുരിത ബാധിതരുമായി സംസാരിക്കും. ചാലക്കുടി താലൂക്ക് ആശുപത്രിക്ക് പത്ത് കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ജില്ലയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha
























