പ്രളയം മനുഷ്യനിര്‍മ്മിതം എന്ന ഗാഡ്ഗിലിന്റെ വിമര്‍ശനത്തിന് എതിരെ ജി. സുധാകരന്‍; 'വിദഗ്ധന്മാര്‍ എന്തെങ്കിലുമൊക്കെ വിളിച്ചു കൂവുകയല്ല വേണ്ടത്'

പ്രളയം തീര്‍ന്നു കൊമ്പുകോര്‍ക്കല്‍ തുടങ്ങി. കേരളത്തിലുണ്ടായ പ്രളയം ഡാമുകള്‍ ഒരേസമയം തുറന്നു വിട്ടതിനെ തുടര്‍ന്നുണ്ടായ മനുഷ്യനിര്‍മ്മിതമാണെന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലിന്റെ വിമര്‍ശനത്തിന് എതിരെ മന്ത്രി ജി. സുധാകരന്‍. വിദഗ്ധന്മാര്‍ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുകയല്ല വേണ്ടതെന്നും സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയുമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രളയ സന്ദര്‍ശന സംഘത്തില്‍ മന്ത്രി ജി. സുധാകരനുമുണ്ട്. ക്യാംപ് സന്ദര്‍ശനത്തിനിടെ ഒരു ചാനലിനോടാണ് ജി. സുധാകരന്‍ ഇക്കാര്യം പറഞ്ഞത്.
പ്രളയക്കെടുതി വ്യാപിക്കാന്‍ കാരണം അശാസ്ത്രീയമായി ഡാമുകള്‍ ഒന്നിച്ച് തുറന്ന് വിട്ടതെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞിരുന്നു. പ്രകൃതിയെ ആദരിക്കാന്‍ കേരളം പഠിക്കണം. ഇങ്ങനെ ചൂഷണം ചെയ്യരുത്. പ്രകൃതി ഇല്ലെങ്കില്‍ നാമെവിടെ ജീവിക്കും. കേരളത്തിലെ പ്രളയം ക്ഷണിച്ചുവരുത്തിയണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഇത്ര വലിയ ദുരന്തം ഉണ്ടാവില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതിയോട് കാട്ടിയ ആലംഭാവമാണ് കേരളത്തിന്റെ മഹാ പ്രളയത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് ഗാഡ്ഗില്‍ പറയുന്നത്. പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ ആരും ശ്രമിച്ചില്ല. പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടില്ലെങ്കില്‍ ഇത്തരം വിപത്തുകളുണ്ടാകുമെന്നത് യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
കേരളത്തില്‍ വലിയ തോതിലുള്ള കയ്യേറ്റങ്ങളാണ് നടക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കാനുലഌശരിയായ നടപടികള്‍ ഉണ്ടാകുന്നില്ല. തണ്ണീര്‍ത്തട നശീകരണവും പാറമടകളുടെ അമിത ഉപയോഗവും എല്ലാം കൂടിയാണ് മഹാപ്രളയത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്.
കാലവര്‍ഷം കലിതുള്ളി പെഴ്തിറങ്ങിയപ്പോള്‍ കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയമായി അത് മാറുകയായിരുന്നു. മഹാപ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിച്ചുയര്‍ത്താനുള്ള ശ്രമത്തിലാണ് ഏവരും. എന്നാല്‍ അതിന്റെ കാരണങ്ങളിലേക്ക് വിരല്‍ചൂണ്ടുകയാണ് ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രഞ്ജന്‍ മാധവ് ഗാഡ്ഗില്‍.
https://www.facebook.com/Malayalivartha
























