കേന്ദ്രസർക്കാർ നിഷേധിച്ച 700 കോടി കേരളത്തിന് തിരികെ എത്തിക്കാൻ പ്രവാസികൾ ; സന്നദ്ധസംഘടനകൾ വഴി സർക്കാർ വേണ്ടന്ന് വച്ച തുക കേരളത്തിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ട് പ്രവാസികൾ

യുഎഇ കേരളത്തിന് നൽകിയ 700 കോടിയുടെ സഹായം സ്വീകരിക്കാൻ നിർവാഹമല്ലെന്ന് കേന്ദ്രം പറഞ്ഞിരുന്നു. എന്നാൽ ഇത് പ്രവാസലോകത്ത് വലിയ ചർച്ച ആയിരിക്കുകയാണ്. സ്വന്തം, നാടിനെ സഹായിക്കാനുള്ള അവസരം സർക്കാർ വേണ്ടന്ന് വെച്ചതിൽ പലർക്കും കടുത്ത അമർഷമുണ്ട്. അതുകൊണ്ടുതന്നെ സന്നദ്ധസംഘടനകൾ വഴി സർക്കാർ വേണ്ടന്ന് വച്ച തുക കേരളത്തിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾക്ക് പ്രവാസികൾ തുടക്കമിട്ടിരിക്കുന്നു.
കേരളത്തെ പുനർനിർമിക്കുന്നതിന് വേണ്ടി യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായം കേന്ദ്ര സർക്കാർ തള്ളിയിരുന്നു. യുഎഇ അടക്കമുള്ള ഒരു വിദേശരാജ്യത്തിന്റെയും സഹായം സ്വീകരിക്കില്ല എന്ന് ഉറച്ച് നിൽക്കുകയാണ് കേന്ദ്ര സർക്കാർ. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടാൻ രാജ്യം സന്നദ്ധമാണെന്നും വിദേശ രാജ്യത്തിന്റെ സഹായം വേണ്ടാന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കി.യഥാർത്ഥത്തിലുള്ള കീഴ്വഴക്കമാണ് കേന്ദ്ര സർക്കാർ കാലാകാലങ്ങളായി പിന്തുടരുന്നത്. എന്നാൽ കേരളത്തിലും പ്രവാസിലോകത്തും ഇത് കടുത്ത പ്രതിഷേധത്തിന് വഴിവച്ചിരുന്നു. പ്രളയക്കെടുതിയിൽ സഹായിക്കാനുള്ള വിദേശരാജ്യങ്ങളുടെ സന്നദ്ധതയെ ഇന്ത്യ വിലമതിക്കുന്നു എന്ന് ഇതേകുറിച്ച് വിശദീകരണം നൽകിയ വിദേശകാര്യ വക്താവ് വ്യക്തമാക്കിയതാണ്. ദുരിതാശ്വാസ പുനരധിവാസ പ്രക്രിയകൾ സ്വയം നിർണയിക്കുന്ന നയം ഇന്ത്യ ഇനിയും തുടരുമെന്നും ഇദ്ദേഹം പറഞ്ഞു. കേരളത്തിൽ മാത്രമല്ല ഇതിനുമുൻപും പല സ്ഥലങ്ങളിലും പ്രളയം ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും വിദേശ പണം സ്വീകരിച്ചിരുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
മലയാളികളടക്കം നിരവധി പ്രവാസികൾ സംഭാവന ചെയ്ത 700 കോടി രൂപയാണ് യുഎഇ നൽകാൻ തീരുമാനിച്ചത്. കേരളം ഏറെ പ്രതീക്ഷയോടുകൂടി കണ്ട പ്രഖ്യാപനം കേന്ദ്രം നിഷേധിക്കുകയായിരുന്നു. ഇതിലേക്ക് തങ്ങളുടെയും പങ്ക് നൽകിയ പ്രവാസി മലയാളികൾ വേദനയോടുകൂടിയാണ് ഇക്കാര്യം കേട്ടത്.
സഹായം സ്വീകരിക്കാൻ ഇന്ത്യ തയ്യാറാകുന്നില്ലെന്ന് തായ്‌ലാൻഡും സ്ഥിതീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് വ്യക്തികൾക്കോ സന്നദ്ധ സംഘടനകൾക്കോ കേരളത്തെ സഹായിക്കുന്നതിൽ യാതൊരു തടസവും ഇല്ല. പക്ഷെ രാജ്യങ്ങൾ നേരിട്ട് തരുന്ന സഹായം സ്വീകരിക്കാൻ ആകില്ല. ഇതുകൊണ്ടുതന്നെയാണ് സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ വഴി പണം ഇന്ത്യയിലേക്ക് എത്തിക്കാൻ പ്രവാസികൾ ശ്രമിക്കുന്നത്. യുഎഇ സുൽത്താൻ തങ്ങളുടെ സംഘടനകൾ വഴി കേരളത്തിനുവേണ്ടിയതെല്ലാം ചെയ്യാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരം സംഘടനകളിലൂടെ കേരളത്തിൽ പണം എത്തിക്കാനാണ് യുഎഇയുടെ ലക്‌ഷ്യം.
https://www.facebook.com/Malayalivartha
























