Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് സംഘപരിവാറും സേവാ ഭാരതിയും ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണ് യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി കേന്ദ്രം വേണ്ടാന്ന് വയ്ക്കുന്നത് 

23 AUGUST 2018 04:49 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് സംഘപരിവാറും സേവാ ഭാരതിയും ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണ് യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തോടുള്ള വൈര്യനിര്യാതന നിലപാടിന്റെ ഭാഗമാണ്.

ഐക്യരാഷ്ട്രസഭയും യു.എ.ഇ ഗവണ്‍മെന്റും, ഖത്തര്‍ ഗവണ്‍മെന്റും ഇപ്പോള്‍ തന്നെ സഹായം വാഗ്ദാനം ചെയ്തുകഴിഞ്ഞു. ഇതു സ്വീകരിക്കാന്‍ പാടില്ല എന്നാണ് കേന്ദ്ര നിലപാടെങ്കില്‍ വാഗ്ദാനം ചെയ്ത തുകയ്ക്ക് തതുല്യമായ തുക അധികമായി കേരളത്തിന് അനുവദിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് സന്നദ്ധമാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

പ്രളയകെടുതിക്കു വിധേയമായ ജനങ്ങളെ പുനരധിവസിപ്പിക്കാനും, പുതിയൊരു കേരളം സൃഷ്ടിക്കാനും ദൃഢപ്രതിജ്ഞയോടു കൂടി സംസ്ഥാനഗവണ്‍മെന്റ് രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിനു സര്‍വ്വകക്ഷി യോഗം പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റ് വിദേശസഹായം സ്വീകരിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ്.

ലോകബാങ്ക്, അന്താരാഷ്ട്രനാണയനിധി, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യന്‍ വികസന ബാങ്ക്, അമേരിക്ക, ജപ്പാന്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ വിവിധ സഹായങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്. മറ്റുരാജ്യങ്ങളെ പല സന്ദര്‍ഭങ്ങളിലും ഇന്ത്യ സഹായിച്ചിട്ടുമുണ്ട്. 

നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മര്‍, ബംഗ്ലാദേശ് തുടങ്ങിയ നിരവധി വിദേശരാജ്യങ്ങളെ ഇന്ത്യ സഹായിച്ചതാണ്. ഇത്തരം വിദേശസഹായം പ്രളയബാധിത പ്രദേശങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളോ, കീഴ്‌വഴക്കങ്ങളോ എതിരാണെങ്കില്‍ അതിനൊരു മാറ്റം വരുത്തിക്കൊണ്ട് ഇപ്പോള്‍ വാഗ്ദാനം ചെയിതിട്ടുള്ള സഹായങ്ങള്‍ കേരളത്തിനു ലഭ്യമാക്കുന്നതിനുളള ഇടപെടലുകള്‍ ഉണ്ടാകണം. കേരളനിയമസഭ ഇക്കാര്യം ഐകകണ്‌ഠേന ആവശ്യപ്പെടണം. കേരള ജനതയുടെ ഈ ആവശ്യത്തിനുമുന്നില്‍ ഒറ്റക്കെട്ടായി നിന്നു കേന്ദ്രഗവണ്‍മെന്റിന്റെ നിലപാടു തിരുത്തിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണംവിട്ട ടിപ്പര്‍ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായര്‍  (4 hours ago)

റോഡ്‌സുരക്ഷാ കമ്മിഷണര്‍ യോഗേഷിന് കേന്ദ്ര ഡി.ജി.പി പദവി  (4 hours ago)

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (4 hours ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (4 hours ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (5 hours ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (5 hours ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (5 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (5 hours ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (6 hours ago)

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു  (6 hours ago)

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍  (6 hours ago)

ചെറിയ പെരുന്നാള്‍ ; പ്രവാസി മലയാളികള്‍ക്കായ് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends