വെള്ളപ്പൊക്കത്തിനെ തുടര്‍ന്ന് പമ്പയില്‍ 12 പേര്‍ രണ്ടാഴ്ചയായി കുടുങ്ങി കിടക്കുന്നു...

വെള്ളപ്പൊക്കത്തെ തുടര്‍ന്നു പന്പയില്‍ 12 പേര്‍ കുടുങ്ങി കിടക്കുന്നു. ഒരു ശാന്തിയും നാല് ദേവസ്വം ബോര്‍ഡ് ജീവനക്കാരും പോലീസുകാരുമാണ് കുടുങ്ങി കിടക്കുന്നു. രണ്ടാഴ്ചയായി ഇവര്‍ പമ്പയില്‍ കുടുങ്ങിയിട്ട്. കുടിവെള്ളത്തിനും ആഹാരത്തിനും ക്ഷാമം നേരിടുന്നുണ്ടെന്നും ജീവനക്കാര്‍ അറിയിച്ചു. ഇന്നലെ ഈ പ്രദേശത്ത് ഹെലികോപ്റ്റര്‍ മാര്‍ഗം പോലീസുകാര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നു.
എന്നാല്‍ രക്ഷപ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും കുടുങ്ങി കിടക്കുന്നവര്‍ പറഞ്ഞു. പന്പ, ആനത്തോട് അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.
https://www.facebook.com/Malayalivartha
























