അൻപോട് കൊച്ചിയിൽ കളക്ഷനുകള്‍ നിര്‍ത്തിവെച്ചതിനെ ചോദ്യം ചെയ്തപ്പോൾ പ്രതികാരനടപടി ; ദുരിതാശ്വാസ സ്പെഷ്യൽ ഓഫീസറുമായ എംജി രാജമാണിക്യത്തിനെതിരെ ഗുരുതര ആരോപണവുമായി യുവസംരഭക

പ്രളയ കാലത്ത് കൊച്ചി നിവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു അൻപോട് കൊച്ചി. എറണാകുളം മുൻകളക്ടറും ദുരിതാശ്വാസ സ്പെഷ്യൽ ഓഫീസറുമായ എംജി രാജമാണിക്യത്തിന്റെ നേതൃത്വത്തിലാണ് അൻപോട് കൊച്ചി. അൻപോട് കൊച്ചിയുടെ കീഴിലായിരുന്നു കൊച്ചിയിൽ കളക്ഷൻ പോയിന്റുകൾ പ്രവർത്തിച്ചത്. എന്നാൽ അൻപോട് കൊച്ചിക്കെതിരെ വ്യാപക ആരോപണവുമായി യുവസംരഭക രംഗത്ത് വന്നിരിക്കുകയാണ്. കൊച്ചിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ‘പപ്പടവട’ റെസ്‌റ്റോറന്റ് ഉടമ മിനു പൗളിന്‍നാണ് ‘അന്‍പൊടു കൊച്ചി’ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ക്യാമ്പിലേക്ക് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി സഹായങ്ങളാണ് ഒഴുകിയെത്തുന്നത്. എന്നാല്‍, ഈ വസ്തുവകകള്‍ ഒന്നും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാതെ കളക്ഷന്‍ സെന്‍ററില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് ആരോപണം. കളക്ഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയം നിറഞ്ഞതോടെ പലതവണയും കളക്ഷനുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിനെതിരെ ചോദ്യം ചെയ്തപ്പോൾ പ്രതികാരനടപടി എടുത്തു എന്ന് ആരോപിക്കുന്നു.
സംഭവം ഉണ്ടായി രണ്ടു ദിവസത്തിനുള്ളില്‍ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫീസര്‍ തന്റെ കലൂരിലെ പപ്പടവട റെസ്റ്റോറന്‍റില്‍ എത്തുകയും കടയ്ക്ക് മുന്നില്‍ ചെളി അടിഞ്ഞുകൂടിയെന്ന് ചൂണ്ടിക്കാട്ടി ഒരു ലക്ഷം രൂപ ഫൈന്‍ ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്ന് മിനു പറഞ്ഞു.
ഇത് നല്‍കാന്‍ സാധിക്കാത്തതോടെ 20,000 രൂപ പിഴ അടക്കാന്‍ നിര്‍ദ്ദേശിച്ച് കട പൂട്ടാന്‍ ഉത്തരവിടുകയായിരുന്നുവെന്നും മിനു പൗലോസ് വീഡിയോയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് കലൂരിലെ ഷോപ്പ് ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എംജി രാജമാണിക്യം ഐഎഎസ് ആണെന്നും ഇവര്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























