കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ബസ് സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കാന്‍ തീരുമാനം

കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഇതേത്തുടര്‍ന്ന് 25 ശതമാനം ബസ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. 1250ലേറെ ബസുകളാണ് നിര്‍ത്തിയിടുക. ഇത് ദേശസാത്കൃത റൂട്ടുകളില്‍ വലിയ യാത്രാക്ലേശം സൃഷ്ടിക്കും. ഇപ്പോഴുള്ള സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ബോണസോ ഉത്സവബത്തയോ കൊടുക്കാനാവില്ലെന്ന് എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. ശമ്പളം മാത്രം ഇന്ന് മുന്‍കൂറായി നല്‍കും.
ഓണത്തിനായി മുന്‍കൂര്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാരിനോട് 95 കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെങ്കിലും 20 കോടി രൂപ മാത്രമാണ് അനുവദിച്ചത്. പ്രളയദുരിതാശ്വാസത്തില്‍ മുഴുകിയ സര്‍ക്കാരിനോട് കൂടുതല്‍ പണം ചോദിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ശമ്പളം മാത്രം നല്‍കാന്‍ ഇനി പത്ത് കോടി രൂപ കൂറ്റി കണ്ടെത്തേണ്ടതുണ്ടെന്നും തച്ചങ്കരി അറിയിച്ചു.
ഡീസല്‍ വാങ്ങിയതില്‍ 185 കോടി രൂപയുടെ കുടിശിക കൊടുക്കാനുണ്ട്. ടയര്‍ സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയ്ക്ക് 22 കോടി രൂപ നല്‍കാനുണ്ട്. ഇനിയും കടം തരാന്‍ സാധ്യമല്ലെന്ന് കമ്പനികള്‍ കെഎസആര്‍ടിസിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത്.
https://www.facebook.com/Malayalivartha
























