വെള്ളം താഴ്ന്നു ചെളിവാരിയെറിയല്‍ തകൃതി...പ്രളയത്തിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും തമ്മിലടി കഷ്ടമേ കഷ്ടം..ആദ്യം അധ്യാപകര്‍ക്കെതിരെ രംഗത്തെത്തിയത് സര്‍ക്കാര്‍ ജീവനക്കാര്‍

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും തമ്മില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വാക്‌പോര് രൂക്ഷം. ആദ്യം അധ്യാപകര്‍ക്കെതിരെ രംഗത്തെത്തിയത് സര്‍ക്കാര്‍ ജീവനക്കാരാണ്. അധ്യാപകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. സംസ്ഥാനത്തെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ പോലും അധ്യാപകരെ കാണുന്നില്ലെന്നും അവര്‍ ചാനല്‍ പരിപാടിയായ ഉപ്പും മുളകും കണ്ട് സമയം കളയുകയാണെന്നുമായിരുന്നു ആരോപണം. കേരളത്തിലെ നിരവധി സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായെന്നും അവ തിരികെ വാങ്ങി നല്‍കാന്‍ അധ്യാപകര്‍ സ്‌കൂളുകളില്‍ പോലും എത്തുന്നില്ലെന്നുമായിരുന്നു വാട്ട്‌സ്ആപ്പില്‍ ഒരു റവന്യു ഉദ്യോഗസ്ഥന്‍ പോസ്റ്റ് ചെയ്തത്.
പോസ്റ്റ് കണ്ട വിദ്യാഭ്യാസ മന്ത്രി ഉടന്‍ നടപടിയെടുത്തു എന്നതാണ് രസകരം. എല്ലാ അധ്യാപകരും സ്‌കൂളിലെത്തണമെന്നും ദുരിതത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ ആശ്വസിപ്പിക്കണമെന്നും മന്ത്രി സ്ഥിരംപ്രഭാഷണം നടത്തി. മന്ത്രിയുടെ തീട്ടൂരം അധ്യാപകര്‍ അനുസരിച്ചോ ഇല്ലയോ എന്നറിയില്ല. ഏതായാലും റവന്യു ഉദ്യോഗസ്ഥന് ചുട്ട മറുപടിയുമായി അധ്യാപകര്‍ രംഗത്തെത്തി. റവന്യു വകുപ്പിലുള്ളവര്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം കള്ളന്‍മാരാണെന്നും അവര്‍ അനധിക്യതമായി സമ്പാദിച്ച വസ്തുവകകള്‍ പിടിച്ചെടുക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു. ഒപ്പം നന്നായി പഠിപ്പിച്ചതുകൊണ്ടാണ് മലയാളി യുവത്വം ദുരിതാശ്വാസ ക്യാമ്പുകളില്‍ സജീവമായതെന്നും അധ്യാപകര്‍ വാദിക്കുന്നു.
റവന്യു വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയാണ് പ്രധാന ആരോപണം. മലകള്‍ വെട്ടിയും ഭൂമി കൈയേറ്റകാര്‍ക്ക് പതിച്ചു കൊടുത്തും കേരളത്തെ ഇല്ലാതാക്കിയത് റവന്യു ഉദ്യോഗസ്ഥരാണെന്നാണ് പ്രധാന ആരോപണം. റാന്നിയില്‍ റെഡ് അലര്‍ട്ട് നല്‍കിയത് പ്രളയം വന്നു കഴിഞ്ഞാണെന്നാണ് ആരോപണം. ബാണാസുര സാഗറും വിവാദമാക്കിയിട്ടുണ്ട്. ചെങ്ങന്നൂരില്‍ വെള്ളം കയറിയതു പോലും അറിഞ്ഞില്ലെന്നാണ് ആരോപണം. കള്ള പട്ടയവുണ്ടാക്കുന്നതാണ് റവന്യു ജീവനക്കാരുടെ ജോലിയെന്നും ആരോപിക്കുന്നു. അവര്‍ അനധികൃതമായി സമ്പാദിച്ചതൊക്കെ സര്‍ക്കാരിലേക്ക് കണ്ടു കെട്ടണമെന്നും അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ടു കെട്ടണമെന്നും ആവശ്യപ്പെട്ടു. നാലു ദിവസം ജോലി ചെയ്യുമ്പോള്‍ തങ്ങള്‍ തളര്‍ന്നുവീഴാറില്ലെന്നും എന്നും രാവിലെ ഓഫീസിലെത്തുമ്പോള്‍ ഇന്നെന്ത് കിട്ടും എന്നല്ല ഇന്ന് എന്ത് കുട്ടികള്‍ക്ക് കൊടുക്കും എന്നുമാണ് തങ്ങള്‍ ചിന്തിക്കുന്നതെന്നും അധ്യാപകരുടെ പോസ്റ്റില്‍ പറയുന്നു. ആയിരകണക്കിന് അധ്യാപകര്‍ ഇപ്പോള്‍ തന്നെ സേവന സന്നദ്ധരായി ക്യാമ്പുകളില്‍ ഉണ്ടെന്നും ഇനിയും എത്ര പേര്‍ വേണമെങ്കിലും പോകാന്‍ തയാറാണെന്നും അധ്യാപകരുടെ പോസ്റ്റില്‍ പറയുന്നു.
ഇതാണ് ഓരോ ദുരന്തങ്ങളുടെയും വിധി. ദുരന്തം തണുക്കുമ്പോള്‍ വിവാദം ഉയരും. വെള്ളം മറയുമ്പോള്‍ ബാക്കിയുള്ള ചളിവാരി പരസ്പരം എറിയും. അത് രാഷ്ട്രീയക്കാര്‍ക്ക് മാത്രം ബാധകമായ തല്ല. സമസ്ത വിഭാഗം ജനങ്ങള്‍ക്കും ബാധകമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ സുഖിക്കാന്‍ പിറന്നവരാണ്. അവര്‍ ഒരിക്കലും കഷ്ടപ്പാട് സഹിക്കാന്‍ തയ്യാറല്ല. ഒരു ദിവസം ജോലി ചെയ്താല്‍ ഒരു നൂറ്റാണ്ട് ചെയ്തതിന്റെ ആവേശം കാണിക്കും ആത്മാര്‍ത്ഥത തൊട്ടു തീണ്ടിയില്ലാത്ത ജനവിഭാഗത്തെ സഹായിക്കാനാണ് പക്ഷേ അധികാര വര്‍ഗ്ഗത്തിന് താത്പര്യം.
https://www.facebook.com/Malayalivartha
























