Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

ഊണും ഉറക്കവുമില്ലാതെ രാവും പകലുമില്ലാതെ പ്രളയബാധിത സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ടണ്‍ കണക്കിന് സാധനങ്ങള്‍ കയറ്റി അയയ്ക്കാന്‍ ജില്ലാ ഭരണകൂടത്തിന് താങ്ങാവുകയാണ് തിരുവനന്തപുരത്തെ യുവത്വം

23 AUGUST 2018 04:42 PM IST
മലയാളി വാര്‍ത്ത

അതിജീവനത്തിന്റെ നാളുകളില്‍ കേരളത്തിന് മുഴുവന്‍ കൈതാങ്ങാകുകയാണ് തിരുവനന്തപുരം ജില്ലയിലെ യുവജനങ്ങള്‍. ഊണും ഉറക്കവുമില്ലാതെ രാവും പകലും നോക്കാതെ പ്രളയബാധിത സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ടണ്‍ കണക്കിന് ആവശ്യ വസ്തുക്കള്‍ കയറ്റി അയക്കാന്‍ ജില്ലാ ഭരണകൂടത്തിനൊപ്പം നില്‍ക്കുകയാണ് ഇവര്‍. മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളില്‍നിന്നു തലയുയര്‍ത്തി നോക്കാറില്ലന്ന പരാതികള്‍ക്ക് മറുപടിയായി മനുഷ്യത്വം മരിച്ചിട്ടില്ലായെന്നു സമൂഹത്തോടു വിളിച്ചുപറയുകയാണ് കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍. തിരുവനന്തപുരം ജില്ലയില്‍ ജില്ലാ ഭരണകൂടം തുറന്ന നാലു കളക്ഷന്‍ കേന്ദ്രങ്ങളില്‍ അയ്യായിരത്തോളം വോളന്റിയര്‍മാരാണ് ദുരിതബാധിതര്‍ക്കു കൈത്താങ്ങായി അക്ഷീണം പ്രയത്‌നിക്കുന്നത്.

കിഴക്കേക്കോട്ട കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാള്‍, എസ്.എം.വി. സ്‌കൂള്‍, കോട്ടണ്‍ഹില്‍ സ്‌കൂള്‍, കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയം എന്നിവയാണു ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലുള്ള കളക്ഷന്‍ കേന്ദ്രങ്ങള്‍. എസ്.എം.വി. സ്‌കൂളില്‍ മാത്രം 1500 വോളന്റിയര്‍മാര്‍ സദാസമയവും കര്‍മനിരതരാകുന്നത്. സ്‌കൂള്‍ ഗേറ്റിനു മുന്‍പില്‍ ആവശ്യമുള്ള അവശ്യസാധനങ്ങളുടെ ലിസ്റ്റ് എഴുതിയ പ്ലകാര്‍ഡുകളുമായി നില്‍ക്കുന്ന യുവജനങ്ങള്‍ ദുരിത മേഖലയിലെ ജനങ്ങളോടു കേരളം കാട്ടുന്ന വലിയ മനസിന്റെ ചൂണ്ടുപലകകളാവുകയാണ്.

വാട്‌സ്ആപ്പ്, ഫേയ്‌സ്ബുക്ക് കൂട്ടായ്മകള്‍ വഴിയും ആവശ്യമുള്ള അവശ്യസാദനങ്ങളുടെ ലിസ്റ്റ് ഇവര്‍ കൈമാറുന്നു. മാധ്യമങ്ങള്‍ വഴി ജില്ലാ ഭരണകൂടം നടത്തുന്ന അഭ്യര്‍ഥനകള്‍ക്കു പുറമേ ഇത്തരം സന്ദേശങ്ങള്‍കൂടിയായപ്പോള്‍ തിരുവനന്തപുരത്തെ കളക്ഷന്‍ കേന്ദ്രങ്ങളിലേക്ക് ടണ്‍ കണക്കിന് അവശ്യവസ്തുക്കള്‍ ഒഴുകിയെത്തി.

പ്രളയ ബാധിത ജില്ലകളിലേക്കു തിരിക്കുന്ന ഒരോ ട്രക്കുകളെയും ഒത്തൊരുമയുടെ കൈയടികളോടെയാണ് ഇവര്‍ യാത്രയാക്കുന്നത്. രാവിലെ എട്ടിനു തുടങ്ങുന്ന കളക്ഷന്‍ കേന്ദ്രങ്ങള്‍ പല ദിവസങ്ങളിലും പുലര്‍ച്ചെ നാലു മണി വരെ പ്രവര്‍ത്തിക്കുന്നു. എത്തുന്ന സാധനങ്ങള്‍ വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, സ്‌റ്റേഷണറി, റെഡി ടു ഈറ്റ്, ടോയിലറ്ററീസ് എന്നിങ്ങനെ 17 ഓളം തരങ്ങളായി വേര്‍തിരിച്ച് ഒരോന്നും വെവ്വേറെ പെട്ടികളില്‍ ഭദ്രമായി പാക്ക് ചെയ്ത് എത്രയെന്നു കണക്ക് കൂടി ലോഡ് ചെയ്യുന്നതുള്‍പ്പടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത് യുവതീയുവാക്കള്‍ തന്നെ. ജോലിത്തിരക്കിനിടെ പലപ്പോഴും ഭക്ഷണം കഴിക്കാന്‍ പോലും മൈക്കിലൂടെ ഇവരെ ഓര്‍മിപ്പിക്കേണ്ടി വരുന്നുണ്ട്.

ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയുടെ നേതൃത്വമാണ് ഈ യുവജനങ്ങളുടെ ആവേശം. സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍, അസിസ്റ്റന്റ് കളക്ടര്‍ പ്രയങ്ക എന്നിവരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ കേന്ദ്രങ്ങളിലുമുണ്ട്. യുവജനങ്ങള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി മുതിര്‍ന്നവരും കളക്ഷന്‍ കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട്. ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ രണ്ടോ മൂന്നോ മണിക്കൂറെങ്കിലും സന്നദ്ധ പ്രവര്‍ത്തനത്തിനു ചെലവിടാന്‍ ദൃഢനിശ്ചയത്തോടെയെത്തുന്നവരും നിരവധി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണംവിട്ട ടിപ്പര്‍ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായര്‍  (4 hours ago)

റോഡ്‌സുരക്ഷാ കമ്മിഷണര്‍ യോഗേഷിന് കേന്ദ്ര ഡി.ജി.പി പദവി  (4 hours ago)

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (4 hours ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (4 hours ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (5 hours ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (5 hours ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (5 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (5 hours ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (5 hours ago)

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു  (6 hours ago)

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍  (6 hours ago)

ചെറിയ പെരുന്നാള്‍ ; പ്രവാസി മലയാളികള്‍ക്കായ് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends