പ്രളയം മുതലെടുത്ത് മോഷണം: ഇടുക്കി കേന്ദ്രീകരിച്ച് മോഷണം നടത്തിയ നാല് പേര്‍ പിടിയില്‍

സംസ്ഥാനം പ്രളയക്കെടുതി നേരിടുന്നതിനിടെ ഇടുക്കി കേന്ദ്രീകരിച്ച് മോഷണം നടത്തിയ നാല് പേര്‍ പിടിയില്‍. ഇടുക്കിയിലെ വിവിധ സ്ഥലങ്ങളില്‍നിന്നാണ് നാല് പേര്‍ പിടിയിലായത്. പ്രളയത്തിനിടെ ആളുകള്‍ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറിയതോടെയാണ് ഇടുക്കിയില്‍ മോഷണം പെരുകിയത്.
വീടുകളുടെ വാതിലുകള്‍ തകര്‍ത്തായിരുന്നു മോഷണം. ബൈക്ക് ഉള്‍പ്പെടെയുള്ള വസ്തുകള്‍ സംഘം മോഷ്ടിച്ചിരുന്നു. വിവിധ കേസുകളില്‍ പ്രതികളായവരാണ് പിടിയിലായിരിക്കുന്നത്.
https://www.facebook.com/Malayalivartha
























