Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

ആദ്യം വാജ്പേയി സര്‍ക്കാരും പിന്നീട് യു പി എ സര്‍ക്കാരും വിദേശ സഹായത്തോടു മുഖം തിരിച്ചത് കാണാചരടുകളോടുള്ള പേടി കൊണ്ടല്ല ; യുഎഇ സര്‍ക്കാർ അനുവദിച്ച 700 കോടിയുടെ ധനസഹായം നിഷേധിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി ടി.എം തോമസ് ഐസക്ക്

23 AUGUST 2018 04:18 PM IST
മലയാളി വാര്‍ത്ത

കേരളത്തിന് കൈത്താങ്ങായി യുഎഇ സര്‍ക്കാർ അനുവദിച്ച 700 കോടിയുടെ ധനസഹായം നിഷേധിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി ടി.എം തോമസ് ഐസക്ക്. കേന്ദ്ര സർക്കാരിന്റെ നിലപാടിനെ പട്ടിയൊട്ടു പുല്ലു തിന്നുകയുമില്ല പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ലെന്ന് അദ്ദേഹം വിമർശിച്ചു. 

യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച 700 കോടി ധനസഹായം വാങ്ങുന്നതിന് നിയമപരമായി തടസമില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും ഇത്തരം സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദത്തോടെ വാങ്ങാമെന്ന് ' ദേശീയ ദുരന്ത നിവാരണ പദ്ധതി 2016ല്‍ 'വ്യക്തമാക്കിയിട്ടുള്ളതാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. തനറെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ ;

കേരളം അടിയന്തിര സഹായമായി കേന്ദ്ര സര്‍ക്കാരിനോട് 2000 കോടി രൂപ ചോദിച്ചു. വളരെ പിശുക്കി കേന്ദ്രം 600 കോടി രൂപ അനുവദിച്ചു . കേരള സര്‍ക്കാര്‍ വിദേശ രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ചിട്ടില്ല . പക്ഷെ യു എ ഇ സര്‍ക്കാര്‍ മഹാമാനസ്കതയോടെ 700 കോടി രൂപ നല്‍കാം എന്ന വാഗ്ദാനം മുന്നോട്ടു വച്ചു . തങ്ങള്‍ നല്‍കുന്നതിനേക്കാള്‍ കൂടിയ തുക ഒരു വിദേശ രാജ്യം നല്‍കുന്നത് ഒരു കുറച്ചില്‍ ആയി തോന്നിയിരിക്കണം . അത് കൊണ്ട് അവരുടെ അനൌദ്യോഗിക നിലപാട് അത്തരം സംഭാവന വേണ്ടെന്നാണ് . പട്ടിയൊട്ടു പുല്ലു തിന്നുകേമില്ല, പശൂനെ കൊണ്ട് തീറ്റിക്കുകേമില്ല എന്ന് കേട്ടിട്ടില്ലേ ?

ഇത്തരത്തില്‍ വിദേശ സംഭാവന വാങ്ങുന്നത് ദേശീയ നയത്തിന് വിരുദ്ധമാണെന്നാണ് ഔദ്യോഗിക നിലപാട് . വിദേശ സഹായത്തിന്‍റെ പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചു ഏറ്റവും ജാഗ്രത പുലര്‍ത്തി വന്ന പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം . ഇത്തരം സഹായങ്ങള്‍ക്കൊപ്പം വരുന്ന കാണാച്ചരടുകളും നിബന്ധനകളും ആണ് ഈ എതിര്‍പ്പിനു കാരണം. പക്ഷെ എല്ലാവിധ വിദേശനിക്ഷേപങ്ങളെയോ സഹായങ്ങളെയോ ഇടതുപക്ഷം അടച്ചെതിര്‍ത്തിരുന്നില്ല. ചരടുകള്‍ ഇല്ലാത്ത സഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ ഇടതുപക്ഷത്തിന് ഒരിക്കലും എതിര്‍പ്പുണ്ടായിരുന്നില്ല. ഇവിടെ യു എ ഇ സ്വമേധയാ നല്‍കാമെന്നു പറഞ്ഞ ഒരു ഗ്രാന്റ് ആണ് ഈ തുക . ഈ പണം തിരിച്ചു കൊടുക്കേണ്ടതില്ല . നമ്മുക്ക് ആവശ്യമുള്ള രീതിയില്‍ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ഉപയോഗിക്കാം . ഇത്രയും വലിയ തുക സംഭാവന ആയി നല്‍കിയതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാവാം . അവിടുത്തെ മറ്റു രാജ്യങ്ങളില്‍ നിന്ന് പോയി പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും മലയാളികള്‍ ആണെന്നതാവാം ഒന്ന് . പ്രവാസികളുടെ ക്ഷേമാത്തെയും മറ്റും മുന്‍ നിര്‍ത്തി ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്ന സൌഹൃദ സമീപനം മറ്റൊരു കാരണമാവാം . കേരളത്തിലെ ദുരന്തവും അതിനെതിരായി കേരളീയ ജനത ഒരുമിച്ചുയുര്‍ത്തിയ പ്രതിരോധവും അവരുടെ മനസ്സിനെ പിടിച്ചുലച്ചതും ഒരു കാരണമാവാം . അതെന്തുമാവട്ടെ ഇത്തരം ഒരു സംഭാവന സ്വീകരിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം?

ആദ്യം വാജ്പേയി സര്‍ക്കാരും പിന്നീട് യു പി എ സര്‍ക്കാരും വിദേശ സഹായത്തോടു മുഖം തിരിച്ചത് കാണാചരടുകളോടുള്ള പേടി കൊണ്ടല്ല. അങ്ങനെയെങ്കില്‍ അമേരിക്ക , റഷ്യ , ജര്‍മ്മനി , ഇംഗ്ലണ്ട്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ സഹായം അനുവദനീയമാക്കിയത് എന്തിന്? ഇതില്‍ ജപ്പാന്‍ ഒഴികെയുള്ള പാശ്ചാത്യ സാമ്ബത്തീക ശക്തികള്‍ ഏറ്റവും കൂടുതല്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉള്ള രാജ്യങ്ങള്‍ ആണ് . അതെ സമയം സ്കാന്‍ഡനെവിയന്‍ രാജ്യങ്ങള്‍ ആവട്ടെ താരതമ്യേന ചരടുകള്‍ ഇല്ലാത്ത സഹായം ആണ് വാഗ്ദാനം ചെയ്യാറ്. അവരോടായിരുന്നു ഇന്ത്യ സര്‍ക്കാരിന്‍റെ എതിര്‍പ്പ്. ഇന്ത്യ വലിയ സാമ്ബത്തീക ശക്തി ആയി കൊണ്ടിരിക്കുന്നു , അത് കൊണ്ട് ചെറിയ രാജ്യങ്ങളുടെ സഹായം വാങ്ങുന്നത് നമ്മുടെ സ്റ്റാറ്റസിന് അനുയോജ്യമല്ല എന്നാണു ഔദ്യോഗികമായി അവര്‍ നല്‍കി വന്ന വിശദീകരണം. ഇന്ത്യ തന്നെ വിദേശ സഹായം നല്‍കുന്ന രാജ്യമായി മാറി കൊണ്ടിരിക്കുന്നു എന്നാണ് ഇവരുടെ അവകാശവാദം . ഇത്ര മാത്രം സമ്ബന്നമാണ് ഇന്ത്യ എങ്കില്‍ കേരളത്തിലെ ദുരന്തത്തെ നേരിടാന്‍ യു എ ഇ സര്‍ക്കാര്‍ അനുവദിച്ച തുക എങ്കിലും നല്‍കാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്.

യു എ ഇ സര്‍ക്കാരിന്റെ 700 കോടി ധനസഹായം വാങ്ങുന്നതിന് നിയമപരമോ നയപരമോ ആയ ഒരു തടസവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം , കാരണം ഇത് വളരെ ഗുരുതരമായ ഒരു ദുരന്ത നിവാരണത്തിനായുള്ള സംഭാവന ആണ് . ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ സര്‍ക്കാരുകളുടെ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുവാദത്തോടെ സ്വീകരിക്കാം എന്ന് "ദേശീയ ദുരന്ത നിവാരണ പദ്ധതി -2016" ല്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ രേഖയിലെ ഒന്‍പതാം അധ്യാത്തില്‍ ദുരന്തനിവാരണത്തിനായുള്ള "ഇന്‍റര്‍നാഷണല്‍ കോപ്പറേഷന്‍" എന്ന അദ്ധ്യായത്തില്‍ ഇത് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ് . ഇത് സ്ക്രീന്‍ ഷോട്ട് ആക്കി കൊടുത്തിട്ടുണ്ട്. അത് കൊണ്ടാണ് ഇതു നിയമത്തിണോ നയത്തിനോ എതിരല്ല എന്ന് പറയുന്നത്. ഇത് വാങ്ങാന്‍ അനുവദിക്കാതിരിക്കുന്നത് രാഷ്ട്രീയ വിവേചനം മാത്രമാണ്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളെയും ഇത്തരത്തില്‍ ദുരന്ത കാലത്ത് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മിഥ്യാ ബോധവും ജാള്യതയും മാറ്റി വച്ച്‌ കേരളത്തിന്‍റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ സഹായകമായ നിലപാട് സ്വീകരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണംവിട്ട ടിപ്പര്‍ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായര്‍  (4 hours ago)

റോഡ്‌സുരക്ഷാ കമ്മിഷണര്‍ യോഗേഷിന് കേന്ദ്ര ഡി.ജി.പി പദവി  (4 hours ago)

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (4 hours ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (4 hours ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (5 hours ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (5 hours ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (5 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (5 hours ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (5 hours ago)

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു  (6 hours ago)

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍  (6 hours ago)

ചെറിയ പെരുന്നാള്‍ ; പ്രവാസി മലയാളികള്‍ക്കായ് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends