നടപടി ക്രമങ്ങളെല്ലാം പാലിച്ചാണ് ഡാമുകള്‍ തുറന്നതെന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ചു, അത് ശരിയാണെങ്കില്‍ കുറ്റം ജനങ്ങള്‍ക്കാണെന്ന് പ്രതിപക്ഷനേതാവ്

കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയം സര്‍ക്കാര്‍ സൃഷ്ടിയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അര്‍ദ്ധ രാത്രിയില്‍ തലക്ക് മുകളിലേക്ക് വെളളം കയറിയെന്നാണ് സി പിഎം രാജു എബ്രഹാം പറയുന്നത്. മുഖ്യമന്ത്രിക്ക് അദ്ദേഹത്തെയെങ്കിലും ബോധ്യപ്പെടുത്താന്‍ കഴിയുമോ. സജി ചെറിയാന്‍, വീണാ ജോര്‍ജ്ജ് എന്നിവര്‍ സി.പി.എം എം.എല്‍.എമാര്‍ അപ്രതീക്ഷിതമായി വെളളം കയറിയെന്നാണ് പറഞ്ഞത്. കൃത്യമായ മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ എന്താണര്‍ത്ഥം. ഡാമുകളെല്ലാം ഒന്നിച്ച് തുറന്ന് വിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന തന്റെ ആരോപണത്തെ നിഷേധിക്കുന്നതിന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ നിരത്തിയ വാദഗതികള്‍ വിചിത്രവും, വസ്തുതാ വിരുദ്ധവുമാണ്.
കേരളത്തെ തകര്‍ത്ത് കളഞ്ഞ ഭീകരമായ വെളളപ്പൊക്കം സര്‍ക്കാര്‍ സൃഷ്ടിയാണ്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പാഴ് ശ്രമമാണ് അദ്ദേഹം നടത്തുന്നത്. എല്ലാ വിധ മുന്നറിയിപ്പുകളും യഥാസമയം നടത്തി, നടപടി ക്രമങ്ങളെല്ലാം പാലിച്ചാണ് ഡാമുകള്‍ തുറന്നത് എന്നാണ് മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ ആവര്‍ത്തിച്ചു. അത് ശരിയാണെങ്കില്‍ കുറ്റം ജനങ്ങള്‍ക്കാണ്. ഒഴിഞ്ഞ് പോകണമെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ജനങ്ങള്‍ അവിടെ തന്നെ ഇരുന്നു എന്നാണോ മുഖ്യമന്ത്രി അര്‍ത്ഥമാക്കുന്നത്. ജനങ്ങളുടെ തലയില്‍ പഴി ചാരി മഹാ പ്രളയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തടയൂരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്
വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല. പറയാത്ത കാര്യങ്ങളാണ് പലതും വിശദീകിരച്ചിരിക്കുന്നത്. അദ്യം അദ്ദേഹം എന്റെ രണ്ട് ഫേസ് ബുക്ക് പോസ്റ്റുകള്‍ ഉദ്ധരിക്കുന്നു. ജുലായ് 30 ന് രാവിലെ 8.32 ന് ഞാനിട്ട് ഫേസ് ബുക്ക് പോസ്റ്റ് അദ്ദേഹം വായിക്കുക.ും ചെയ്തു. ... 'ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കുന്നു, ഇനി 0.36 അടി കൂടി വെള്ളം നിറഞ്ഞാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും ജനങ്ങളുടെ ആശങ്ക ഒഴിവാക്കാനുള്ള നടപടിയാണ് വേഗം കൈക്കൊള്ളേണ്ടത്. ഷട്ടര്‍ തുറക്കുക അനിവാര്യമായി തീര്‍ന്നിരിക്കുന്നു.
ഡാം തുറക്കണമെന്ന കാര്യം അനിവാര്യമായിരിക്കുന്നു എന്ന് എനിക്ക് അന്നേ ബോധ്യമുണ്ടായിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി വാദിക്കുന്നു. ആ വാദം ശരിയാണ്. ഡാം അന്നേ തുറക്കണമെന്ന് തന്നെയാണ് അന്നത്തേയും ഇന്നത്തേയും എന്റെ വാദം. ക്രമമായി അന്ന് മുതല്‍ ഡാം തുറന്ന് വച്ചിരിന്നുവെങ്കില്‍ ഇപ്പോഴത്തെ ദുരന്തും ഉണ്ടാകില്ലന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. എന്റെ വാദഗതിയെ സാധൂകരിക്കുന്നത് തന്നെയാണ് ആ പോസ്റ്റ്. അതിലെന്താണ് തെറ്റ്?
. ആഗസ്റ്റ് 14 ന് രാത്രി 8.06 നുള്ള മറ്റൊരു ഫേസ് ബുക്ക് പോസ്റ്റും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. എല്ലാ തയ്യാറെടുപ്പുകളും ദുരന്ത നിവരാണ അതോറിറ്റി കൈക്കൊണ്ട് കഴിഞ്ഞു. ജനങ്ങള്‍ സഹകരിക്കണമെന്ന പോസ്റ്റാണത്. ചെറുതോണിക്ക് താഴെ ഇടുക്കി ജില്ലയിലെ തെയ്യാറെടുപ്പുകളെക്കുറിച്ചാണ് ഞാന്‍ ആ പോസ്റ്റില്‍ പറഞ്ഞത് . ഇന്നലെ പത്ര സമ്മേളനത്തിലും ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഇടുക്കി ഒഴികെ മറ്റെങ്ങും ആളുകള്‍ക് മുന്നറിയിപ്പ് കിട്ടിയിട്ടില്ല. മാത്രമല്ല അത് മുല്ലപ്പെരിയാര്‍ നിറയുന്ന പശ്ചാത്തലത്തിലുമായിരുന്നു. അതിനെ വളച്ചൊടിച്ച് മുഖ്യമന്ത്രി തന്റെ വീഴ്ചയെ ന്യായീകരിക്കാന്‍ ശ്രമിച്ചത് ഉചിതമായില്ല. ആടിനെ പട്ടിയാക്കുന്ന പഴയ തന്ത്രം മാത്രമാണിത്.
ഞാന്‍ ഇവിടെ മുഖ്യമന്ത്രിയുടെ തന്നെ മറ്റൊരു ഫേസ് ബുക്ക് പോസ്റ്റ് ഉദ്ധരിക്കാം. വെള്ളം പൊക്കം രൂക്ഷമായ ആഗസ്ത് 15 ന് രാത്രി 7.49 ന് പുറത്ത് വന്ന മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ ഇങ്ങിനെ പറഞ്ഞു. ' സംസ്ഥാനത്തെ എല്ലാ ജില്ലകളിലു കനത്ത മഴ ഉണ്ടാകുമെന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയപ്പില്‍ പറയുന്നു. എല്ലാവരും ജാഗ്രത പാലിക്കുക. ഒരു കാര്യം പ്രത്യേകമായി ഓര്‍ക്കുക, പ്രധാനപ്പെട്ട എല്ലാ ഡാമുകളും തുറന്ന് വിട്ടിട്ടുണ്ട്. നദികളില്‍ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്ന് വരികയാണ്. ആരും നദീതീരങ്ങളിലേക്ക് പോകരുത്. വെള്ളക്കെട്ടില്‍ കുട്ടികള്‍ പോകാതെ ശ്രദ്ധിക്കണം'
തലക്ക് മീതെ വെള്ളം ഉയര്‍ന്ന് ജനങ്ങള്‍ പരക്കം പാഞ്ഞ് തുടങ്ങുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്‌റ്റെന്നതാണ് ശ്രദ്ധേയം. എത്ര ലാഘവത്തിലാണ് അദ്ദേഹം കാര്യങ്ങളെ കണ്ടിരുന്നത്. നദീ തീരങ്ങളിലേക്ക് പോകരുതെന്നും വെള്ളക്കെട്ടില്‍ കുട്ടികള്‍ പോകരുതെന്നുമാണ് അദ്ദേഹം പറയുന്നത്. അ്‌പ്പോള്‍ രാത്രി വീട്ടിനകത്തേക്ക് വെള്ളം കുതിച്ചുവരികയായിരുന്ന അവസ്ഥയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
1924 ലെ മഹാ പ്രളയ കാലത്തുണ്ടായതിനെക്കാള്‍ കുറഞ്ഞ അളവ് മഴയാണ് ഇപ്പോള്‍ ഉണ്ടായതെന്ന എന്റെ വാദം ശരിയല്ലന്ന് മുഖ്യമന്ത്രി പറയുന്നു. 1924 ല്‍ 3368 മി. മി മഴ ലഭിച്ചെന്നും ഇപ്പോള്‍ 2018 ല്‍ 2500 മി. മി മഴയേ ഉണ്ടായിരുന്നുള്ളുവെന്നാണ് എന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ അത് ശരിയല്ലെന്നും 1924 വര്‍ഷത്തെ മുഴുവന്‍ മഴയാണ് അതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ രേഖകളനുസരിച്ച് അത് ശരിയല്ല. അത് 1924 ജൂലൈ ഒന്നുമുതല്‍ 27 ദിവസം കേരളം മുഴുവന്‍ പെയ്ത മഴ യുടെ കണക്കാണ്. ഒരു വര്‍ഷം മുഴുവനാണ് അത്രയും മഴയെങ്കില്‍ പ്രളയം തന്നെ ഉണ്ടാകുമായിരുന്നില്ല.
അന്ന് ഒരു ഡാം മാത്രമെ ഉണ്ടായിരുന്നുള്ളു. ഇന്ന് 42 മേജര്‍ ഡാമുകളടക്കം 82 ഡാമുകളുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയാണ്. പക്ഷ ചോദ്യം എന്നിട്ടും ഇത്രയും വലിയ പ്രളയം ഉണ്ടായി എന്നാണ്. വെള്ളപ്പൊക്കം ചെറുക്കുന്നതിന് കൂടിയാണ് ഡാമുകള്‍ പണിയുന്നത്. ഡാമുകള്‍ അശാസ്ത്രീയമായ തുറന്ന് വിട്ടത് കാരണമാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കം ഉണ്ടായത്. അതിനുത്തരവാദി സര്‍ക്കാര്‍ തന്നെയാണ്.
കൃത്യമായ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ഡാമുകള്‍ തുറന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നു.
ഇടുക്കിയിലെ ചെറുതോണി, ഇടമലയാര്‍, കക്കി, ആനത്തോട് എന്നീ വലിയ ഡാമുകളില്‍ കൃത്യമായ അലര്‍ട്ട് നല്‍കിയാണ് തുറന്നത് എന്ന് അദ്ദേഹം വാദിക്കുന്നു. ഓരോ ഡാമിലും എപ്പോള്‍ ബ്‌ളൂ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ നല്‍കിയെന്ന് സമയം ക്രമം വച്ചു തന്നെ കൃത്യമായി അദ്ദേഹം വിവരിക്കുന്നുണ്ട്.
പക്ഷെ മുഖ്യമന്ത്രി പറയുന്ന ഈ അലര്‍ട്ടുകളില്‍ ഇടുക്കിയിലെ ചെറുതോണി ഒഴികെ മറ്റൊനന്നും ജനങ്ങള്‍ അറിഞ്ഞ കാര്യങ്ങളല്ല. ഉദ്യേഗസ്ഥര്‍ എഴുതിക്കൊടുക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി അപ്പാടെ ഉരുവിടുകയാണ് ചെയ്തത്. ഒരു മുന്നറിയിപ്പും എവിടെയും കിട്ടിയില്ല. രാത്രിയില്‍ വീടുകളിലേക്ക് വെള്ളം കുതിച്ച് കയറിയപ്പോള്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ ജനങ്ങള്‍ ഓടി രക്ഷപ്പടുകയോ, രണ്ടാം നിലകളിലേക്കും മട്ടുപ്പാവുകളിലേക്കും ജനങ്ങള്‍ ഓടിക്കയറുകയോ ആണ് ചെയ്തത്. ചെങ്ങന്നൂരിലും തിരുവല്ലയിലും മറ്റും രാത്രി ഒരു മണിക്കാണ് വെള്ളം കയറിയത്.
പെരിയാറ്റിലും പമ്പയിലും കിലോമീറ്ററുകളോളം ഉള്ളിലേക്ക് വെളളം കയറി. പക്ഷേ നൂറു മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇത് എന്ത് തരം മുന്നറിയിപ്പാണ് ഇത്. മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇങ്ങനെ പറയുന്നു. 'നദികള്‍ കര കവിഞ്ഞൊഴുകുന്നത് സംബന്ധിച്ച് നദീ തീര വാസികളെ മുന്‍കൂട്ടി അറിയിക്കുകയും അവരോട് മാറി താമസിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്'. എവിടെ മുന്നറിയപ്പ് നല്‍കിയ കാര്യമാണ് മുഖ്യമന്ത്രി പറയുന്നത്? ആലുവ, കാലടി, പെരുമ്പാവൂര്‍, പറവൂര്‍, ചാലക്കുടി, വൈക്കം, ചെങ്ങന്നൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഒന്നും മുന്നറിയിപ്പുണ്ടായില്ല. പത്തനംതിട്ടയില്‍ മുന്നറിയിപ്പ് വാഹനങ്ങള്‍ തന്നെ വെള്ളത്തില്‍ പോയി.
https://www.facebook.com/Malayalivartha























