മുഖ്യമന്ത്രി നല്ലതുപറയുകയും അണികളെക്കൊണ്ട് അശ്ളീലം പറയിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണിത് ; പ്രധാനമന്ത്രിക്ക് നേരെ നവമാധ്യമങ്ങളിലൂടെ നടക്കുന്ന നിന്ദ്യമായ പ്രചാരണങ്ങള്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന ചോദ്യവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം വേണ്ടെന്ന നിലപാടായിരുന്നു കേന്ദ്രം. നിലവിലെ നയപ്രകാരം ആഭ്യന്തരമായി തന്നെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നിലവിലെ കേന്ദ്രനയം അനുസരിച്ച് വിദേശ സഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ തടസ്സമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ ഈ നടപടിക്കെതിരെ കേരളത്തിൽ നിന്ന് വൻപ്രതിഷേധം ഉയർന്നുവന്നു. ഒടുവിൽ മലയാളികള്‍ പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം അറിയിച്ച് പൊങ്കാലയിടാന്‍ തുടങ്ങി. എന്നാല്‍ പ്രധാനമന്ത്രിക്ക് നേരെ നവമാധ്യമങ്ങളിലൂടെ നടക്കുന്ന നിന്ദ്യമായ പ്രചാരണങ്ങള്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന ചോദ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;
വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കും നവമാധ്യമങ്ങളിൽക്കൂടി നിന്ദ്യമായ പ്രചാരണം നടത്തുന്നവർക്കുമെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഏറ്റവും വൃത്തികെട്ട രീതിയിൽ പ്രചാരണം നടത്തുന്ന സൈബർ കമ്മികൾക്കും ജിഹാദികൾക്കുമെതിരെ ചെറുവിരലനക്കാത്തതെന്തുകൊണ്ട്? കഴിഞ്ഞ രണ്ടുദിവസമായി നരേന്ദ്രമോദിക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് അദ്ദേഹത്തിന്റെ വാളിൽ പോലും ഇത്തരം പ്രചാരണം നടത്തുന്നത്. അറിയപ്പെടുന്ന പ്രാദേശിക പാർട്ടിനേതാക്കൾ പോലും ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. ഇത് ആസൂത്രിതമായി നടത്തുന്നതാണ്. മുഖ്യമന്ത്രി നല്ലതുപറയുകയും അണികളെക്കൊണ്ട് അശ്ളീലം പറയിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണിത്. സർക്കാരും പൊലീസും ഇതിന് കുടപിടിക്കുകയാണ്. നടപടി എടുക്കാൻ പോലീസ് തയ്യാറായില്ലെങ്കിൽ അതേനാണയത്തിൽ തിരിച്ചടിക്കേണ്ടി വരും. നിങ്ങളുടെ ഭാഷ അറിയാത്തതുകൊണ്ടല്ല ഞങ്ങളുടെ സംസ്കാരം അതിനനുവദിക്കാത്തതുകൊണ്ടാണ്.
https://www.facebook.com/Malayalivartha
























