നയം തിരുത്തണം; കേന്ദ്ര സർക്കാരിനെതിരെ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്ത്

കേന്ദ്ര സർക്കാരിനെതിരെ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്ത്. കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നും യുഎഇയിൽ നിന്നുള്ള 700 കോടി രൂപ കേരളത്തിന് കിട്ടണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പണം ആവശ്യമാണെന്നും അതിനായി കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രളയക്കെടുതിയിലായ കേരളത്തിനു യുഎഇ ഉൾപ്പെടെ ചില രാജ്യങ്ങൾ പ്രഖ്യാപിച്ച സാമ്പത്തിക സഹായം നിരസിക്കാനുള്ള നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്. 2004ൽ സൂനാമിയുണ്ടായപ്പോൾ വിദേശസഹായം വേണ്ടെന്നു യുപിഎ സർക്കാർ വ്യക്തമാക്കിയെന്നും ആ നയം തുടരുന്നുവെന്നുമാണു കേന്ദ്രസർക്കാരിന്റെ വാദം.
എന്നാൽ, സർക്കാരിന്റെ രേഖകൾ പ്രകാരം വിദേശസഹായം വേണ്ടെന്ന നിലപാട് ദിവസങ്ങൾക്കുള്ളിൽ യുപിഎ സർക്കാർ തിരുത്തി. ദുരന്തങ്ങളുണ്ടാകുമ്പോൾ വിദേശ രാജ്യങ്ങൾ സൗഹൃദ നടപടിയായി നൽകുന്ന സഹായം കേന്ദ്രസർക്കാരിനു സ്വീകരിക്കാവുന്നതാണെന്നു മോദി സർക്കാർ 2016 മേയിൽ പുറത്തിറക്കിയ ദേശീയ ദുരന്ത മാനേജ്‌മെന്റ് പദ്ധതിയിൽ നയമായിത്തന്നെ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























