ഏകോപനം പാളി: എറണാകുളത്തെ ദുരിതാശ്വാസ പ്രവര്‍ത്തന ചുമതലയില്‍ നിന്ന് മന്ത്രി സി. രവീന്ദ്രനാഥിനെ ഒഴിവാക്കി

ഏകോപനം പാളുന്നു പലയിടത്തും. പ്രളയക്കെടുതി ഏറ്റവും രൂക്ഷമായ എറണാകുളം ജില്ലയുടെ ദുരിതാശ്വാസ പ്രവര്‍ത്തന ചുമതലയില്‍ നിന്ന് മന്ത്രി സി. രവീന്ദ്രനാഥിനെ ഒഴിവാക്കി. പ്രളയക്കെടുതി ഏറ്റവും രൂക്ഷമായ ആലു, പറവൂര്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലയുടെ ഏകോപനത്തില്‍ പാളിച്ച സംഭവിച്ചതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. പകരം ചുമതല മന്ത്രി എ.സി. മൊയ്തീന് നല്‍കി.
ദുരിതം കൂടുതല്‍ രൂക്ഷമായ രണ്ടു ദിവസം രവീന്ദ്രനാഥിന് എറണാകുളത്ത് എത്താന്‍ സാധിച്ചിരുന്നില്ല. തൃശ്ശൂരില്‍ കുടുങ്ങിക്കിടന്നതിനെ തുടര്‍ന്നാണ് എറണാകുളത്ത് എത്താന്‍ സാധിക്കാതിരുന്നത്. ഇതേതുടര്‍ന്ന് ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എ.സി. മൊയ്തീന് ചുമതല കൈമാറിയത്. എ.സി. മെയ്തീന്‍ കൊച്ചിയിലെത്തി ചുമതലയേറ്റെടുത്തു. അതേസമയം മന്ത്രി സി. രവീന്ദ്രനാഥിന് പകരം തൃശ്ശൂര്‍ ജില്ലയുടെ ചുമതല നല്‍കിയിട്ടുണ്ട്
https://www.facebook.com/Malayalivartha
























